കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി സീതാംഗോളി സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി സീതാംഗോളി സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സീതാംഗോളിയിലെ ഹനീഫ(39)യാണ് അറസ്റ്റിലായത്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 11 മണിക്ക് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഹനീഫ കഞ്ചാവുമായി പിടിയിലായത്. സ്റ്റെലോ കാറില്‍ കഞ്ചാവ് കടത്തുന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. നീര്‍ച്ചാല്‍ വില്ലേജ് ഓഫീസിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തെ കണ്ട് കാര്‍ നിര്‍ത്തിയിടുകയും ഒരാള്‍ സഞ്ചിയുമായി ഇറങ്ങി […]

ബദിയടുക്ക: കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി സീതാംഗോളി സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സീതാംഗോളിയിലെ ഹനീഫ(39)യാണ് അറസ്റ്റിലായത്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 11 മണിക്ക് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഹനീഫ കഞ്ചാവുമായി പിടിയിലായത്. സ്റ്റെലോ കാറില്‍ കഞ്ചാവ് കടത്തുന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. നീര്‍ച്ചാല്‍ വില്ലേജ് ഓഫീസിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തെ കണ്ട് കാര്‍ നിര്‍ത്തിയിടുകയും ഒരാള്‍ സഞ്ചിയുമായി ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇയാളെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയും കയ്യിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോള്‍ രണ്ടുകിലോ കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. ഹനീഫയെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it