കാഞ്ഞങ്ങാട്: കാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് അതിഞ്ഞാലിലാണ് അപകടം. ഓട്ടോ യാത്രക്കാരന് അബ്ദുല്റഹ്മാന് (58) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ നഫീസ, മകള്‍ അര്‍ഷാന, ഓട്ടോ ഡ്രൈവര്‍ പടന്നക്കാട്ടെ കാത്തിം എന്നിര്‍ക്ക് പരിക്കേറ്റു. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. മറ്റു മക്കള്‍: റുബീന, അറഫാ, അര്‍ഷാദ്. മരുമക്കള്‍: ബഷീര്‍, ഷാനി, ഹാരിസ്. സഹോദരങ്ങള്‍: ഫാത്തിമ, ജാസ്മിന്, ഷാഹിദ, ഇബ്രാഹിം.