ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിടിച്ചുണ്ടായ അപകടം; പുല്ലൂര്‍ സ്വദേശിയുടെ ദാരുണ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി

കാഞ്ഞങ്ങാട്: ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ചുണ്ടായ പുല്ലൂര്‍ സ്വദേശിയുടെ ദാരുണ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി.മാക്കരാംകോട്ട് കാടം വീട്ടില്‍ ഗംഗാധരന്‍ (61) ആണ് മരിച്ചത്. ഇന്നലെ പുല്ലൂര്‍ പാലത്തിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ആണ് നിയന്ത്രണം കാര്‍ പാഞ്ഞുകയറിയത്. 20 വര്‍ഷം മുമ്പ് ഗംഗാധരന്‍ മുന്‍കൈയെടുത്ത് അയ്യപ്പഭജന മന്ദിരത്തിന്റെ പേരില്‍ നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ച് തന്നെയാണ് ഗംഗാധരന്റെ അപകടമരണമെന്നതും നൊമ്പരപ്പെടുത്തുന്നതാണ്. ബസ് എത്താന്‍ രണ്ടുമിനിറ്റ് ബാക്കിയിരിക്കെയാണ് അപകടം. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാസര്‍കോട് […]

കാഞ്ഞങ്ങാട്: ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ചുണ്ടായ പുല്ലൂര്‍ സ്വദേശിയുടെ ദാരുണ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി.
മാക്കരാംകോട്ട് കാടം വീട്ടില്‍ ഗംഗാധരന്‍ (61) ആണ് മരിച്ചത്. ഇന്നലെ പുല്ലൂര്‍ പാലത്തിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ആണ് നിയന്ത്രണം കാര്‍ പാഞ്ഞുകയറിയത്. 20 വര്‍ഷം മുമ്പ് ഗംഗാധരന്‍ മുന്‍കൈയെടുത്ത് അയ്യപ്പഭജന മന്ദിരത്തിന്റെ പേരില്‍ നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ച് തന്നെയാണ് ഗംഗാധരന്റെ അപകടമരണമെന്നതും നൊമ്പരപ്പെടുത്തുന്നതാണ്. ബസ് എത്താന്‍ രണ്ടുമിനിറ്റ് ബാക്കിയിരിക്കെയാണ് അപകടം. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാസര്‍കോട് ഭാഗത്തു നിന്നാണ് കാര്‍ വന്നത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും ലോറി വന്നതോടെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞ് കയറിയത്. മാറിനില്‍ക്കാന്‍ പോലും സമയം കിട്ടാത്ത ഗംഗാധരന്റെ ദേഹത്ത് കാര്‍ കയറുകയായിരുന്നു. ഇരുകാലുകളും അറ്റുപോയ ഗംഗാധരനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാര്‍പ്പ് മേസ്തിരിയായ ഗംഗാധരന്‍ പെരിയയിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഭാര്യ: കമല (ഇരിയ). മക്കള്‍: ധനീഷ്, ജയേഷ് (ഇരുവരും എഞ്ചിനീയര്‍മാര്‍, ബംഗളൂരു), അദീഷ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി). മരുമക്കള്‍: ദില്‍ന(കണ്ണപുരം), വാണി (അന്നൂര്‍). സഹോദരങ്ങള്‍: തമ്പായി, കെ.വി. ദാമോദരന്‍ (വെറ്റില കച്ചവടം കോട്ടച്ചേരി), മാധവന്‍, ബാലന്‍, നാരായണന്‍.

Related Articles
Next Story
Share it