കാസര്‍കോട്ട് ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത് പോണ്ടിച്ചേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു

കാസര്‍കോട്: കാസര്‍കോട്ട് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചത് പോണ്ടിച്ചേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പുതുച്ചേരി യനം രാജീവ് നഗറിലെ കേശറാവു-ധനലക്ഷ്മി ദമ്പതികളുടെ മകനും മംഗളൂരുവില്‍ മത്സ്യത്തൊഴിലാളിയുമായ സത്തിബാബു (43) ആണ് മരിച്ചത്. ഞായറാഴ്ച അടുക്കത്ത് ബയലിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. വസ്ത്രത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്നാണ് വിലാസം ലഭിച്ചത്. തുടര്‍ന്ന് കാസര്‍കോട് പൊലീസ് ബന്ധുക്കളെ ബന്ധപ്പെടുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. രണ്ടുമാസമായി മംഗളൂരുവില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലേക്ക് […]

കാസര്‍കോട്: കാസര്‍കോട്ട് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചത് പോണ്ടിച്ചേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പുതുച്ചേരി യനം രാജീവ് നഗറിലെ കേശറാവു-ധനലക്ഷ്മി ദമ്പതികളുടെ മകനും മംഗളൂരുവില്‍ മത്സ്യത്തൊഴിലാളിയുമായ സത്തിബാബു (43) ആണ് മരിച്ചത്. ഞായറാഴ്ച അടുക്കത്ത് ബയലിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. വസ്ത്രത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്നാണ് വിലാസം ലഭിച്ചത്. തുടര്‍ന്ന് കാസര്‍കോട് പൊലീസ് ബന്ധുക്കളെ ബന്ധപ്പെടുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.
രണ്ടുമാസമായി മംഗളൂരുവില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലേക്ക് പോകുന്നതിനിടെയാണ് തീവണ്ടിയില്‍ നിന്ന് വീണത്. ഭാര്യ: നാഗവാണി. മക്കള്‍: സായി, പൂജിത. സഹോദരങ്ങള്‍: കാമേഷ് റാവു, റനിവാസ്, ജലഗി, പാര്‍വ്വതി, അമ്മാച്ചി.

Related Articles
Next Story
Share it