മകളുടെ വിവാഹം നടക്കാനിരിക്കെ പട്ട്‌ള സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: അടുത്ത ആഴ്ച മകളുടെ വിവാഹം നടക്കാനിരിക്കെ പട്ട്‌ള സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കൂടിയായ പട്ട്‌ളയിലെ എസ്. അബൂബക്കര്‍(53)ആണ് മരിച്ചത്. മകള്‍ നഫീസത്ത് ഫഹീമയുടെ വിവാഹം ജനുവരി 5ന് നടക്കാനിരിക്കെയാണ് അബൂബക്കറിന്റെ ആകസ്മിക വിയോഗം. മകളുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അബൂബക്കര്‍. ദുബായിലുണ്ടായിരുന്ന അബൂബക്കര്‍ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞുവീണത്. നവമാധ്യമങ്ങളില്‍ കവിതകളും എഴുത്തുകളുമായി അബൂബക്കര്‍ നിറഞ്ഞുനിന്നിരുന്നു. നേരത്തെ എ.എം.ടിയില്‍ ജീവനക്കാരനായിരുന്നു. പരേതരായ ഇബ്രാഹിമിന്റെയും നഫീസയുടെയും മകനാണ്. […]

കാസര്‍കോട്: അടുത്ത ആഴ്ച മകളുടെ വിവാഹം നടക്കാനിരിക്കെ പട്ട്‌ള സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കൂടിയായ പട്ട്‌ളയിലെ എസ്. അബൂബക്കര്‍(53)ആണ് മരിച്ചത്. മകള്‍ നഫീസത്ത് ഫഹീമയുടെ വിവാഹം ജനുവരി 5ന് നടക്കാനിരിക്കെയാണ് അബൂബക്കറിന്റെ ആകസ്മിക വിയോഗം. മകളുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അബൂബക്കര്‍. ദുബായിലുണ്ടായിരുന്ന അബൂബക്കര്‍ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞുവീണത്. നവമാധ്യമങ്ങളില്‍ കവിതകളും എഴുത്തുകളുമായി അബൂബക്കര്‍ നിറഞ്ഞുനിന്നിരുന്നു. നേരത്തെ എ.എം.ടിയില്‍ ജീവനക്കാരനായിരുന്നു. പരേതരായ ഇബ്രാഹിമിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഫൗസിയ. ഇലാഫ മറ്റൊരു മകളാണ്.

Related Articles
Next Story
Share it