പട്‌ള സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: പട്‌ള സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. പട്‌ള ജുമാമസ്ജിദിന് സമീപത്തെ ടി.എ ഹാരിസ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന ഹാരിസ് 12 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. കാസര്‍കോട്ട് നേരത്തെ സര്‍വീസ് നടത്തിയിരുന്ന സുപ്രീം ബസ് ഉടമയും കാസര്‍കോട്ടെ മിലന്‍ തിയേറ്ററിന്റെ പാര്‍ട്ണറുമായിരുന്നു. പ്രാവ് വളര്‍ത്തല്‍ രംഗത്തും ഹാരിസ് ശ്രദ്ധേയനായിരുന്നു. പരേതരായ ടി.എ അബൂബക്കറിന്റെയും അഫ്‌സയുടേയും മകനാണ്. ഭാര്യ: നസിനി. മകള്‍: സെബ. മരുമകന്‍: അഫ്‌നാദ് കണ്ണൂര്‍. സഹോദരങ്ങള്‍: റിയാസ്, മുംതാസ്.

കാസര്‍കോട്: പട്‌ള സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. പട്‌ള ജുമാമസ്ജിദിന് സമീപത്തെ ടി.എ ഹാരിസ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന ഹാരിസ് 12 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. കാസര്‍കോട്ട് നേരത്തെ സര്‍വീസ് നടത്തിയിരുന്ന സുപ്രീം ബസ് ഉടമയും കാസര്‍കോട്ടെ മിലന്‍ തിയേറ്ററിന്റെ പാര്‍ട്ണറുമായിരുന്നു. പ്രാവ് വളര്‍ത്തല്‍ രംഗത്തും ഹാരിസ് ശ്രദ്ധേയനായിരുന്നു.
പരേതരായ ടി.എ അബൂബക്കറിന്റെയും അഫ്‌സയുടേയും മകനാണ്. ഭാര്യ: നസിനി. മകള്‍: സെബ. മരുമകന്‍: അഫ്‌നാദ് കണ്ണൂര്‍. സഹോദരങ്ങള്‍: റിയാസ്, മുംതാസ്.

Related Articles
Next Story
Share it