ഒഡീഷ സ്വദേശി പ്ലാറ്റ്‌ഫോമിനടിയില്‍പെട്ട് മരിച്ചത് കുപ്പിവെള്ളം വാങ്ങി തീവണ്ടിയില്‍ ഓടിക്കയറുന്നതിനിടെ

കാസര്‍കോട്: കുപ്പിവെള്ളം വാങ്ങി, ഓടി തുടങ്ങിയ തീവണ്ടിയിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ ട്രാക്കിനും പ്ലാറ്റ് ഫോമിനും ഇടയില്‍പെട്ട് ഒഡീഷ സ്വദേശി ദാരുണമായി മരിച്ചു. ജാസ്പൂറിലെ ദൊള ബവിദോയിയുടെ മകന്‍ സുശാന്ത് (41) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ചെന്നൈ മെയില്‍ നിര്‍ത്തിയപ്പോള്‍ കുടിവെള്ളം വാങ്ങാനിറങ്ങി തിരിച്ച് കയറുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. അതിനിടെ സുശാന്തിന് അപകടം സംഭവിച്ചതറിയാതെ യാത്ര തുടര്‍ന്ന ഭാര്യയെയും മകളെയും തീവണ്ടി 53 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇറക്കി റെയില്‍വെ പൊലീസിന്റെ ഇടപെടലില്‍ തിരിച്ചെത്തിച്ചു. […]

കാസര്‍കോട്: കുപ്പിവെള്ളം വാങ്ങി, ഓടി തുടങ്ങിയ തീവണ്ടിയിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ ട്രാക്കിനും പ്ലാറ്റ് ഫോമിനും ഇടയില്‍പെട്ട് ഒഡീഷ സ്വദേശി ദാരുണമായി മരിച്ചു. ജാസ്പൂറിലെ ദൊള ബവിദോയിയുടെ മകന്‍ സുശാന്ത് (41) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ചെന്നൈ മെയില്‍ നിര്‍ത്തിയപ്പോള്‍ കുടിവെള്ളം വാങ്ങാനിറങ്ങി തിരിച്ച് കയറുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. അതിനിടെ സുശാന്തിന് അപകടം സംഭവിച്ചതറിയാതെ യാത്ര തുടര്‍ന്ന ഭാര്യയെയും മകളെയും തീവണ്ടി 53 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇറക്കി റെയില്‍വെ പൊലീസിന്റെ ഇടപെടലില്‍ തിരിച്ചെത്തിച്ചു. മംഗളൂരു പനമ്പൂരിലെ സ്വാതി സര്‍വീസ് സെന്റര്‍ ജീവനക്കാരനാണ് സുശാന്ത്. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നിരുപമ സാഹു ആണ് ഭാര്യ.

Related Articles
Next Story
Share it