കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശി സൗദിയില്‍ അന്തരിച്ചു. നെല്ലിക്കുന്നിലെ പരേതനായ ബി.എം മൊയ്തീന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകന് അബ്ദുല്‍ ഹമീദാ(54)ണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ജോലി സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൊഗ്രാല്‍പുത്തൂരിലാണ് താമസം. ഭാര്യ: സുബൈദ മൊഗ്രാല്‍ പുത്തൂര്‍. മക്കള്‍: ആബിദ (പ്ലസ് ടു വിദ്യാര്‍ത്ഥിനി), അസിത, അഫിത. സഹോദരങ്ങള്‍: റാബിയ, അബ്ദുല്‍ അസീസ് (വ്യാപാരി), അബ്ദുല്‍ റഷീദ്, അബ്ദുല്‍ ജലീല്‍ (ഇരുവരും അബൂദാബി), ഖലീല്‍, അബ്ദുല്‍ സത്താര്‍, സമീര്‍ (മൂവരും ദുബായ്), ഹാജറ, നസീറ. മയ്യത്ത് സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.