ദമന്‍, ദിയു സന്തോഷ് ട്രോഫി ടീമില്‍ മൊഗ്രാല്‍ സ്വദേശി

മൊഗ്രാല്‍: ഫുട്‌ബോള്‍ ഭൂപടത്തില്‍ മൊഗ്രാലിന് ദേശീയതലത്തില്‍ പേരും പെരുമയും നേടിയെടുത്ത മുന്‍ സന്തോഷ് ട്രോഫി താരം പരേതനായ പ്രൊഫ.പി.സി.എം കുഞ്ഞിക്ക് ശേഷം ഇശല്‍ ഗ്രാമത്തില്‍ നിന്ന് വീണ്ടുമൊരു താരോദയം. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യുവതാരം മുഹമ്മദ് ഷഹാമത്തിനാണ് കേന്ദ്രഭരണ പ്രദേശമായ ദമന്‍ ദിയു ആന്റ് ദാദര്‍ നഗര്‍ ഹവേലി അസോസിയേഷന്‍ ടീമിലൂടെ സന്തോഷ് ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഷഹാമത്ത് നിലവില്‍ ഗുജറാത്തിലെ സില്‍വാസ യുണൈറ്റഡില്‍ രജിസ്‌ട്രേഡ് താരമായി കളിച്ചു കൊണ്ടിരിക്കുന്നു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി […]

മൊഗ്രാല്‍: ഫുട്‌ബോള്‍ ഭൂപടത്തില്‍ മൊഗ്രാലിന് ദേശീയതലത്തില്‍ പേരും പെരുമയും നേടിയെടുത്ത മുന്‍ സന്തോഷ് ട്രോഫി താരം പരേതനായ പ്രൊഫ.പി.സി.എം കുഞ്ഞിക്ക് ശേഷം ഇശല്‍ ഗ്രാമത്തില്‍ നിന്ന് വീണ്ടുമൊരു താരോദയം. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യുവതാരം മുഹമ്മദ് ഷഹാമത്തിനാണ് കേന്ദ്രഭരണ പ്രദേശമായ ദമന്‍ ദിയു ആന്റ് ദാദര്‍ നഗര്‍ ഹവേലി അസോസിയേഷന്‍ ടീമിലൂടെ സന്തോഷ് ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഷഹാമത്ത് നിലവില്‍ ഗുജറാത്തിലെ സില്‍വാസ യുണൈറ്റഡില്‍ രജിസ്‌ട്രേഡ് താരമായി കളിച്ചു കൊണ്ടിരിക്കുന്നു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി വിവിധ സ്ഥലങ്ങളില്‍ കളിച്ചിട്ടുണ്ട്. കുമ്പള അക്കാദമിയിലൂടെയാണ് ഫുട്‌ബോള്‍ ക്യാമ്പില്‍ എത്തുന്നത്. പൊതുപ്രവര്‍ത്തകന്‍ ടി.എ കുഞ്ഞഹമ്മദ് അലവി-ഷഹനാസ് ബീഗം ദമ്പതികളുടെ മകനാണ്.

Related Articles
Next Story
Share it