അണ്ടര്‍-19 ഷാര്‍ജ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മൊഗ്രാല്‍ സ്വദേശി

ഷാര്‍ജ: അണ്ടര്‍-19 ഷാര്‍ജ ക്രിക്കറ്റ് ടീമില്‍ ഇടം നേടി കാസര്‍കോട് മൊഗ്രാല്‍ സ്വദേശി. പഴയകാല കേരള സന്തോഷ്‌ട്രോഫി താരവും മൊഗ്രാല്‍ സ്വദേശിയുമായ പ്രൊഫ. പി.സി.എം. കുഞ്ഞിയുടെയും കെ.സി. മാഹിന്‍ ഹാജിയുടെയും പേരമകനും എഞ്ചിനീയര്‍ പി.സി ഫര്‍വാസിന്റെ മകനുമായ സഹാന്‍ പി.സിയാണ് അണ്ടര്‍-19 ഷാര്‍ജ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 17 വയസുള്ള സഹാന്‍ പി.സി. ഓള്‍ റൗണ്ട് താരമാണ്. നിരവധി ഫുട്‌ബോള്‍ താരങ്ങളെ സമ്മാനിച്ച പി.സി. കുടുംബത്തില്‍ നിന്ന് ക്രിക്കറ്റിലേക്ക് ഒരു താരം വളര്‍ന്നു വരുന്നതില്‍ മൊഗ്രാല്‍ ദേശം […]

ഷാര്‍ജ: അണ്ടര്‍-19 ഷാര്‍ജ ക്രിക്കറ്റ് ടീമില്‍ ഇടം നേടി കാസര്‍കോട് മൊഗ്രാല്‍ സ്വദേശി.
പഴയകാല കേരള സന്തോഷ്‌ട്രോഫി താരവും മൊഗ്രാല്‍ സ്വദേശിയുമായ പ്രൊഫ. പി.സി.എം. കുഞ്ഞിയുടെയും കെ.സി. മാഹിന്‍ ഹാജിയുടെയും പേരമകനും എഞ്ചിനീയര്‍ പി.സി ഫര്‍വാസിന്റെ മകനുമായ സഹാന്‍ പി.സിയാണ് അണ്ടര്‍-19 ഷാര്‍ജ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
17 വയസുള്ള സഹാന്‍ പി.സി. ഓള്‍ റൗണ്ട് താരമാണ്.
നിരവധി ഫുട്‌ബോള്‍ താരങ്ങളെ സമ്മാനിച്ച പി.സി. കുടുംബത്തില്‍ നിന്ന് ക്രിക്കറ്റിലേക്ക് ഒരു താരം വളര്‍ന്നു വരുന്നതില്‍ മൊഗ്രാല്‍ ദേശം ആഹ്ലാദത്തിലാണ്. അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂളിലെ 12-ാം തരം വിദ്യാര്‍ത്ഥിയാണ് സഹാന്‍ പി.സി.

Related Articles
Next Story
Share it