മഞ്ചേശ്വരം: തീവണ്ടി കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന മേല്‍പ്പറമ്പ് സ്വദേശി ഉബൈദിനെ തലയില്‍ കല്ലുകൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചു.
സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഉപ്പളയിലെ നിയാസ് (39) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് നാട്ടിലേക്ക് മടങ്ങാന്‍ തീവണ്ടി കാത്ത് മേല്‍പ്പറമ്പിലെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് പ്ലാറ്റ് ഫോമിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഉബൈദ്. അവിടെയെത്തിയ നിയാസ് തട്ടിക്കയറുകയും വാക്കുതര്‍ക്കത്തിനിടെ സമീപത്തുണ്ടായിരുന്ന കല്ല് കൊണ്ട് തലക്കിടിക്കുകയുമായിരുന്നു. ഉബൈദിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിയാസിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിയെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.