മരം വീണ് പരിക്കേറ്റ മഞ്ചേശ്വരം സ്വദേശി മരിച്ചു

മഞ്ചേശ്വരം: മരം വീണ് പരിക്കേറ്റ മഞ്ചേശ്വരം സ്വദേശി മരിച്ചു. മത്സ്യത്തൊഴിലാളി മഞ്ചേശ്വരം ഹൊസബെട്ടു കൊപ്പളം ഹൗസിലെ മുഹമ്മദ് കുഞ്ഞി(57)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുഞ്ചത്തൂര്‍ പദവില്‍വെച്ചായിരുന്നു മരം വീണ് പരിക്കേറ്റത്. മുഹമ്മദ് കുഞ്ഞിയെ അതുവഴി വന്ന മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫിന്റെ നേതൃത്വത്തില്‍ തന്റെ വാഹനത്തില്‍ കയറ്റി ആസ്പത്രിയിലേക്ക് പുറപ്പെട്ടു. ഉദ്യാവരയില്‍ വെച്ച് ആംബുലന്‍സിലേക്ക് മാറ്റി ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എസ്.ഡി.പി.ഐ കടപ്പുറം ബ്രാഞ്ച് പ്രസിഡണ്ടായിരുന്നു. ഭാര്യ: […]

മഞ്ചേശ്വരം: മരം വീണ് പരിക്കേറ്റ മഞ്ചേശ്വരം സ്വദേശി മരിച്ചു. മത്സ്യത്തൊഴിലാളി മഞ്ചേശ്വരം ഹൊസബെട്ടു കൊപ്പളം ഹൗസിലെ മുഹമ്മദ് കുഞ്ഞി(57)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുഞ്ചത്തൂര്‍ പദവില്‍വെച്ചായിരുന്നു മരം വീണ് പരിക്കേറ്റത്. മുഹമ്മദ് കുഞ്ഞിയെ അതുവഴി വന്ന മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫിന്റെ നേതൃത്വത്തില്‍ തന്റെ വാഹനത്തില്‍ കയറ്റി ആസ്പത്രിയിലേക്ക് പുറപ്പെട്ടു. ഉദ്യാവരയില്‍ വെച്ച് ആംബുലന്‍സിലേക്ക് മാറ്റി ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എസ്.ഡി.പി.ഐ കടപ്പുറം ബ്രാഞ്ച് പ്രസിഡണ്ടായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ബുഷ്‌റ, റുഖിയ, റംല, ഫാത്തിമ, ബദറു, നൗഫല്‍. മരുമക്കള്‍:റഹ്‌മാന്‍ കുമ്പള, ഹക്കീം പടന്നക്കാട്, ഷാഹില്‍ വടകര, ഷാക്കിര്‍ തളിപ്പറമ്പ്. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, റുഖിയ.

Related Articles
Next Story
Share it