കിണറ്റില്‍ കുടുങ്ങിയ മഞ്ചേശ്വരം ആനക്കല്ല് സ്വദേശിയും രക്ഷിക്കാനിറങ്ങിയ കര്‍ണാടക സ്വദേശിയും മരിച്ചു

മഞ്ചേശ്വരം: കിണറ്റില്‍ കുടുങ്ങിയ മഞ്ചേശ്വരം ആനക്കല്ല് സ്വദേശിയും രക്ഷപ്പെടുത്താന്‍ ഇറങ്ങിയ കര്‍ണാടക സ്വദേശിയും മരിച്ചു.ആനക്കല്ല് പാത്തൂര്‍ മള്ഹറിലെ ഇബ്രാഹിമിന്റെയും മൈമൂനയുടെയും മകന്‍ മുഹമ്മദലി (26), കര്‍ണാടക വിട്ട്‌ല മൂക്ക് സ്വദേശി ഇബ്രാഹിം (38) എന്നിവരാണ് മരിച്ചത്. കിണറിലെ റിംഗ് ജോലിക്ക് മറ്റ് തൊഴിലാകള്‍ക്കൊപ്പം കര്‍ണാടകയിലേക്ക് പോയതായിരുന്നു മുഹമ്മദലി. വിട്ട്‌ല കേംപുവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലെ ജോലി കഴിഞ്ഞ് സഹതൊഴിലാളികള്‍ക്കൊപ്പം മുകളിലേക്ക് കയറിന്നതിനിടെയാണ് അപകടം ഉണ്ടായത്.മുകളിലേക്ക് കയറുന്നതിനിടെ മുഹമ്മദലി തളര്‍ന്ന് വീഴുകയായിരുന്നു. മുഹമ്മദലിയെ രക്ഷപ്പെടുത്താനായി ഇറങ്ങിയപ്പോഴാണ് ഇബ്രാഹിമും […]

മഞ്ചേശ്വരം: കിണറ്റില്‍ കുടുങ്ങിയ മഞ്ചേശ്വരം ആനക്കല്ല് സ്വദേശിയും രക്ഷപ്പെടുത്താന്‍ ഇറങ്ങിയ കര്‍ണാടക സ്വദേശിയും മരിച്ചു.
ആനക്കല്ല് പാത്തൂര്‍ മള്ഹറിലെ ഇബ്രാഹിമിന്റെയും മൈമൂനയുടെയും മകന്‍ മുഹമ്മദലി (26), കര്‍ണാടക വിട്ട്‌ല മൂക്ക് സ്വദേശി ഇബ്രാഹിം (38) എന്നിവരാണ് മരിച്ചത്. കിണറിലെ റിംഗ് ജോലിക്ക് മറ്റ് തൊഴിലാകള്‍ക്കൊപ്പം കര്‍ണാടകയിലേക്ക് പോയതായിരുന്നു മുഹമ്മദലി. വിട്ട്‌ല കേംപുവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലെ ജോലി കഴിഞ്ഞ് സഹതൊഴിലാളികള്‍ക്കൊപ്പം മുകളിലേക്ക് കയറിന്നതിനിടെയാണ് അപകടം ഉണ്ടായത്.
മുകളിലേക്ക് കയറുന്നതിനിടെ മുഹമ്മദലി തളര്‍ന്ന് വീഴുകയായിരുന്നു. മുഹമ്മദലിയെ രക്ഷപ്പെടുത്താനായി ഇറങ്ങിയപ്പോഴാണ് ഇബ്രാഹിമും അപകടത്തില്‍ പെട്ടത്. ശ്വാസതടസം നേരിട്ട് കിണറില്‍ നിന്ന് മുകളിലേക്ക് കയറാനാവാതെ കുടുങ്ങിയ ഇബ്രാഹിമിനെയും മുഹമ്മദലിയെയും നാട്ടുകാരും ഫയര്‍ഫോഴ്‌സ് സംഘവും എത്തി പുറത്തെടുത്ത് ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

Related Articles
Next Story
Share it