13.24 ലക്ഷം രൂപ മൂല്യംവരുന്ന സൗദി കറന്‍സിയും അനധികൃത പണവുമായി മലപ്പുറം സ്വദേശി പിടിയില്‍
കാസര്‍കോട്: യാതൊരു രേഖയുമില്ലാതെ കരുതിയ 13,24,800 രൂപ മൂല്യംവരുന്ന സൗദി കറന്‍സിയും 32,500 ഇന്ത്യന്‍ രൂപയുമായി മലപ്പുറം സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി കുറ്റിയോടത്തില്‍ പി. അബൂബക്കര്‍ സിദ്ദീഖി(47)നെയാണ് കാസര്‍കോട് എസ്.ഐ. കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ചക്കരബസാര്‍ റോഡരികില്‍ വെച്ച് പിടികൂടിയത്. 500 സൗദി റിയാലിന്റെ 120 നോട്ടുകളാണ് കണ്ടെത്തിയത്.ഇതോടൊപ്പം 32,500 രൂപയും കണ്ടെത്തുകയായിരുന്നു. ചക്കരബസാര്‍ റോഡരികില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് അബൂബക്കര്‍ സിദ്ധീഖിനെ പൊലീസ് പരിശോധിച്ചത്. സി.പി.ഒ […]

കാസര്‍കോട്: യാതൊരു രേഖയുമില്ലാതെ കരുതിയ 13,24,800 രൂപ മൂല്യംവരുന്ന സൗദി കറന്‍സിയും 32,500 ഇന്ത്യന്‍ രൂപയുമായി മലപ്പുറം സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി കുറ്റിയോടത്തില്‍ പി. അബൂബക്കര്‍ സിദ്ദീഖി(47)നെയാണ് കാസര്‍കോട് എസ്.ഐ. കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ചക്കരബസാര്‍ റോഡരികില്‍ വെച്ച് പിടികൂടിയത്. 500 സൗദി റിയാലിന്റെ 120 നോട്ടുകളാണ് കണ്ടെത്തിയത്.
ഇതോടൊപ്പം 32,500 രൂപയും കണ്ടെത്തുകയായിരുന്നു. ചക്കരബസാര്‍ റോഡരികില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് അബൂബക്കര്‍ സിദ്ധീഖിനെ പൊലീസ് പരിശോധിച്ചത്. സി.പി.ഒ നിജില്‍കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
കാസര്‍കോട് സ്വദേശിക്ക് കൈമാറാനാണ് കറന്‍സി എത്തിച്ചതെന്നാണ് വിവരം. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.