ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന മാലക്കല്ല് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന മാലക്കല്ല് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മകനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെന്നക്കോട് അയിലാരാത്ത് സിജു എബ്രഹാം (47)ആണ് മരിച്ചത്.മലയോര ഹൈവേയില്‍ ചെറുപുഴ തേര്‍ത്തല്ലി റോഡില്‍ കല്ലങ്കോട്ടാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മകന്‍ എബിന്‍ സിജു(19), പിക്കപ്പ് വാന്‍ ഡ്രൈവര്‍ കൊയ്യത്തെ കെ.ഷിനോജ് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാര്‍ ചെറുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും സിജു എബ്രഹാമിനെ രക്ഷിക്കാനായില്ല. പയ്യാവൂരില്‍ പോയി […]

കാഞ്ഞങ്ങാട്: ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന മാലക്കല്ല് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മകനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെന്നക്കോട് അയിലാരാത്ത് സിജു എബ്രഹാം (47)ആണ് മരിച്ചത്.
മലയോര ഹൈവേയില്‍ ചെറുപുഴ തേര്‍ത്തല്ലി റോഡില്‍ കല്ലങ്കോട്ടാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മകന്‍ എബിന്‍ സിജു(19), പിക്കപ്പ് വാന്‍ ഡ്രൈവര്‍ കൊയ്യത്തെ കെ.ഷിനോജ് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാര്‍ ചെറുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും സിജു എബ്രഹാമിനെ രക്ഷിക്കാനായില്ല. പയ്യാവൂരില്‍ പോയി മടങ്ങുമ്പോഴാണ് അപകടം. പരേതനായ അബ്രഹാം-അമ്മിണി ദമ്പതികളുടെ മകനാണ്. മറ്റൊരു മകള്‍: അഭിത. സഹോദരങ്ങള്‍: ബിജു, അജിമോള്‍, ലിജു.

Related Articles
Next Story
Share it