ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മധൂര്‍ സ്വദേശിയെ കുത്തിക്കൊന്നു

ബദിയടുക്ക: ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. മധൂര്‍ അറന്തോടിലെ സഞ്ജീവയുടേയും സുമതിയുടേയും മകന്‍ സന്ദീപ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെര്‍ള കജംപാടിയിലെ ചന്ദ്രന്റെ മകന്‍ പവന്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സന്ദീപിന്റെ തറവാട് വീട് കജംപാടിയിലാണ്. സന്ദീപിന്റെ ഇളയമ്മയുടെ മകളെ പവന്‍രാജ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു.ഇതേക്കുറിച്ച് ചോദിക്കാന്‍ ഇന്നലെ വൈകിട്ട് സന്ദീപ് കജംപാടിയിലെത്തുകയും പവന്‍രാജുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.പ്രകോപിതനായ പവന്‍രാജ് സന്ദീപിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. […]

ബദിയടുക്ക: ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. മധൂര്‍ അറന്തോടിലെ സഞ്ജീവയുടേയും സുമതിയുടേയും മകന്‍ സന്ദീപ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെര്‍ള കജംപാടിയിലെ ചന്ദ്രന്റെ മകന്‍ പവന്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സന്ദീപിന്റെ തറവാട് വീട് കജംപാടിയിലാണ്. സന്ദീപിന്റെ ഇളയമ്മയുടെ മകളെ പവന്‍രാജ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു.
ഇതേക്കുറിച്ച് ചോദിക്കാന്‍ ഇന്നലെ വൈകിട്ട് സന്ദീപ് കജംപാടിയിലെത്തുകയും പവന്‍രാജുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
പ്രകോപിതനായ പവന്‍രാജ് സന്ദീപിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു.
കസ്റ്റഡിയിലുള്ള പവന്‍രാജിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകിട്ടോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പൊലീസ് പരിയാരത്തേക്ക് പോയിട്ടുണ്ട്.
സന്ദീപിന്റെ സഹോദരങ്ങള്‍: സതീഷ്, ലതീഷ്, സന്തോഷ്, സജിത.

Related Articles
Next Story
Share it