കൊച്ചിയിലെ നൃത്തവേദികളില്‍ തിളങ്ങി കുണ്ടംകുഴി സ്വദേശിനി സന്ധ്യാകുമാരി

കാസര്‍കോട്: കൊച്ചിയിലെ നൃത്തവേദികളില്‍ തിളങ്ങി കാസര്‍കോട് കുണ്ടംകുഴി സ്വദേശിനി സന്ധ്യാകുമാരി. റിട്ട.പൊലീസ് സൂപ്രണ്ട് നാരായണന്റെ മകളും കൊച്ചിയിലെ അഭിഭാഷകന്‍ പ്രമോദിന്റെ ഭാര്യയുമായ സന്ധ്യാകുമാരി കൊച്ചിയിലെ പ്രമുഖ നൃത്തവേദികളിലെല്ലാം നിറഞ്ഞാടുകയാണ്.ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്ക്, ചോറ്റാനിക്കര ക്ഷേത്രം, ചിറ്റൂര്‍ കലാവേദി എന്നിവിടങ്ങളിലൊക്കെ നൃത്തം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സന്ധ്യ. ഭരതനാട്യമാണ് പ്രധാന ഇനം. കാസര്‍കോട് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പഠനകാലത്ത് തന്നെ നൃത്തത്തില്‍ സമ്മാനങ്ങള്‍ നേടിയിരുന്നു. പിന്നീട് പയ്യന്നൂരില്‍ ബി.എസ്.സിക്ക് പഠിക്കുമ്പോഴും തളിപ്പറമ്പ് സര്‍സയ്യിദ് കേളേജില്‍ എം.എസ്.സിക്ക് […]

കാസര്‍കോട്: കൊച്ചിയിലെ നൃത്തവേദികളില്‍ തിളങ്ങി കാസര്‍കോട് കുണ്ടംകുഴി സ്വദേശിനി സന്ധ്യാകുമാരി. റിട്ട.പൊലീസ് സൂപ്രണ്ട് നാരായണന്റെ മകളും കൊച്ചിയിലെ അഭിഭാഷകന്‍ പ്രമോദിന്റെ ഭാര്യയുമായ സന്ധ്യാകുമാരി കൊച്ചിയിലെ പ്രമുഖ നൃത്തവേദികളിലെല്ലാം നിറഞ്ഞാടുകയാണ്.
ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്ക്, ചോറ്റാനിക്കര ക്ഷേത്രം, ചിറ്റൂര്‍ കലാവേദി എന്നിവിടങ്ങളിലൊക്കെ നൃത്തം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സന്ധ്യ. ഭരതനാട്യമാണ് പ്രധാന ഇനം. കാസര്‍കോട് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പഠനകാലത്ത് തന്നെ നൃത്തത്തില്‍ സമ്മാനങ്ങള്‍ നേടിയിരുന്നു. പിന്നീട് പയ്യന്നൂരില്‍ ബി.എസ്.സിക്ക് പഠിക്കുമ്പോഴും തളിപ്പറമ്പ് സര്‍സയ്യിദ് കേളേജില്‍ എം.എസ്.സിക്ക് പഠിക്കുമ്പോഴും നൃത്ത വേദികളില്‍ നിറഞ്ഞുനിന്ന സന്ധ്യാകുമാരി വിവാഹ ശേഷം കൊച്ചിയില്‍ എത്തിയപ്പോഴും നൃത്തരംഗം ഉപേക്ഷിച്ചില്ല.
കൊച്ചിയിലെ കലാക്ഷേത്ര ഭരതനാട്യസംഘത്തിലെ പ്രധാന നര്‍ത്തകിയാണ്. കാസര്‍കോട് സ്വദേശിനിയായ ഒരു സ്ത്രീ കൊച്ചിയിലെ നൃത്തവേദികളില്‍ നിറഞ്ഞ് നില്‍ക്കുന്നത് കാസര്‍കോട് സ്വദേശികള്‍ക്ക് ആകെ അഭിമാനം പകരുന്നതാണെന്ന് നായാന്മാര്‍മൂല സ്‌കൂളിലെ സഹപാഠിയും കൊച്ചിയില്‍ വ്യാപാരിയുമായ അസ്ലം സീറ്റോ പറഞ്ഞു.

Related Articles
Next Story
Share it