മഞ്ചേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട: സ്‌കോര്‍പിയോയില്‍ കടത്തുകയായിരുന്ന 1000 ലിറ്റര്‍ സ്പിരിറ്റുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട. സ്‌കോര്‍പിയോ ജീപ്പില്‍ കടത്തിയ 1000 ലിറ്റര്‍ സ്പിരിറ്റുമായി യുവാവ് അറസ്റ്റിലായി. കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലാണ് വന്‍ സ്പിരിറ്റ് കടത്ത് പിടിച്ചത്. കുഞ്ചുത്തൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. എസ്‌കോര്‍ട്ട് വന്ന കാര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കുഞ്ചുത്തുര്‍ അണ്ണമജലിലെ രവി കിരണ്‍(35) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സെക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. മഞ്ചേശ്വരം ദേശിയ പാതയില്‍ വെച്ച് സ്പിരിറ്റുമായി എത്തിയ […]

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട. സ്‌കോര്‍പിയോ ജീപ്പില്‍ കടത്തിയ 1000 ലിറ്റര്‍ സ്പിരിറ്റുമായി യുവാവ് അറസ്റ്റിലായി. കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലാണ് വന്‍ സ്പിരിറ്റ് കടത്ത് പിടിച്ചത്.
കുഞ്ചുത്തൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. എസ്‌കോര്‍ട്ട് വന്ന കാര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കുഞ്ചുത്തുര്‍ അണ്ണമജലിലെ രവി കിരണ്‍(35) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സെക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. മഞ്ചേശ്വരം ദേശിയ പാതയില്‍ വെച്ച് സ്പിരിറ്റുമായി എത്തിയ സ്‌കോര്‍പിയോ ജീപ്പിന് പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ ജീപ്പിനെ പിന്തുടര്‍ന്നതിനിടെ ഗോവിന്ദ പൈ ഗവ.കോളേജ് റോഡില്‍ ജീപ്പ് നിര്‍ത്തി രവി കിരണ്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അതിനിടെ സ്പിരിറ്റ് കടത്ത് ജീപ്പിന് എസ്‌കോര്‍ട്ട് വന്ന കാര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. മഞ്ചേശ്വരം എസ്.ഐ സന്തോഷ്, എസ്.ഐ ടോണി ജെ മറ്റം, സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍, ഡ്രൈവര്‍ പ്രവീണ്‍, സി.പി.ഒമാരായ അജീഷ്, അനീഷ്, രംഞ്ജിത്, രാകേഷ്, വിനീഷ്, വിപിന്‍, വിഷ്ണു, ജംഷാദ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.