റോഡ് മുറിച്ചുകടക്കുന്നതിനിടെ കുമ്പള സ്വദേശി ഒമാനില്‍ കാറിടിച്ച് മരിച്ചു

കുമ്പള: കുമ്പള സ്വദേശി ഒമാനില്‍ കാറിടിച്ച് മരിച്ചു. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം ബത്തേരിയിലെ മൊയ്തീന്‍ കുഞ്ഞി (57) ആണ് മരിച്ചത്. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ എട്ടര മണിയോടെ ഒമാനില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടനെ ആസ്പത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമാനില്‍ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ച് മാസം മുമ്പ് മകള്‍ റൈനാസിന്റെ കല്യാണം കഴിഞ്ഞാണ് ഒമാനിലേക്ക് മടങ്ങിയത്. മയ്യത്ത് നാട്ടില്‍ എത്തിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. പരേതരായ അഹമദിന്റെയും […]

കുമ്പള: കുമ്പള സ്വദേശി ഒമാനില്‍ കാറിടിച്ച് മരിച്ചു. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം ബത്തേരിയിലെ മൊയ്തീന്‍ കുഞ്ഞി (57) ആണ് മരിച്ചത്. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ എട്ടര മണിയോടെ ഒമാനില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടനെ ആസ്പത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമാനില്‍ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ച് മാസം മുമ്പ് മകള്‍ റൈനാസിന്റെ കല്യാണം കഴിഞ്ഞാണ് ഒമാനിലേക്ക് മടങ്ങിയത്. മയ്യത്ത് നാട്ടില്‍ എത്തിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. പരേതരായ അഹമദിന്റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: റംല. മറ്റു മക്കള്‍: റാഷിഖ്, റഹീസ്. മരുമകന്‍: ഹനീഫ. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍ ഉദയ, ബീഫാത്തിമ ഷിറിയ.

Related Articles
Next Story
Share it