ബൈക്ക് ഡിവൈഡറിലിടിച്ച് വീണ് കീഴൂര്‍ കടപ്പുറം സ്വദേശി മരിച്ചു

ഉദുമ: റോഡിലെ ഡിവൈഡറിലിടിച്ച് ബൈക്ക് മറിഞ്ഞ് കീഴൂര്‍ കടപ്പുറം സ്വദേശി മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ബാലകൃഷണന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ പുഷ്പാകര(43)നാണ് മരിച്ചത്. ചെമ്മനാട് മുണ്ടാങ്കുലത്ത് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. പുഷ്പാകരനെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും അപകടത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു. ഭാര്യ: സബിന. മക്കള്‍: ദര്‍ശന്‍, ആദ്യ, ദ്രുവ. സഹോദരങ്ങള്‍: രത്‌നാകരന്‍, പുഷ്പ, ലത.

ഉദുമ: റോഡിലെ ഡിവൈഡറിലിടിച്ച് ബൈക്ക് മറിഞ്ഞ് കീഴൂര്‍ കടപ്പുറം സ്വദേശി മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ബാലകൃഷണന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ പുഷ്പാകര(43)നാണ് മരിച്ചത്.
ചെമ്മനാട് മുണ്ടാങ്കുലത്ത് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. പുഷ്പാകരനെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും അപകടത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു.
ഭാര്യ: സബിന. മക്കള്‍: ദര്‍ശന്‍, ആദ്യ, ദ്രുവ. സഹോദരങ്ങള്‍: രത്‌നാകരന്‍, പുഷ്പ, ലത.

Related Articles
Next Story
Share it