പ്രഭാത നടത്തത്തിനിടെ കാറിടിച്ച് പരിക്കേറ്റ് ഒമ്പത് മാസമായി ചികിത്സയിലായിരുന്ന കയ്യൂര്‍ സ്വദേശി മരിച്ചു

നീലേശ്വരം: പ്രഭാത നടത്തത്തിനിടെ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് 9 മാസമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.കയ്യൂര്‍ നളിനി സദനത്തിലെ എം.ബാലഗോപാലന്‍ (62) ആണ് മരിച്ചത്. 2022 ഡിസംബര്‍ 5ന് പുലര്‍ച്ചെ കയ്യൂര്‍ അരയാക്കടവ് പാലത്തിന് മുകളിലാണ് അപകടമുണ്ടായത്. പിന്നീട് അബോധാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫിസിന് സമീപത്തെ ആധാരമെഴുത്തുകാരനും ആധാരമെഴുത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. സി.പി.എം കയ്യൂര്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പരേതനായ […]

നീലേശ്വരം: പ്രഭാത നടത്തത്തിനിടെ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് 9 മാസമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
കയ്യൂര്‍ നളിനി സദനത്തിലെ എം.ബാലഗോപാലന്‍ (62) ആണ് മരിച്ചത്. 2022 ഡിസംബര്‍ 5ന് പുലര്‍ച്ചെ കയ്യൂര്‍ അരയാക്കടവ് പാലത്തിന് മുകളിലാണ് അപകടമുണ്ടായത്. പിന്നീട് അബോധാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫിസിന് സമീപത്തെ ആധാരമെഴുത്തുകാരനും ആധാരമെഴുത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. സി.പി.എം കയ്യൂര്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പരേതനായ കെ.വി. കുഞ്ഞിരാമന്‍ നായരുടെയും മനിയേരി നാരായണി അമ്മയുടെയും മകനാണ്. ഭാര്യ വി.കെ. ശ്രീലത, മക്കള്‍: ഡോ. ഗോപിക (ജര്‍മനി), വിഷ്ണുപ്രിയ. മരുമക്കള്‍: വൈശാഖ് ചെറുവത്തൂര്‍ (എഞ്ചിനിയര്‍, ജര്‍മനി), ഉണ്ണി പഴയങ്ങാടി (എഞ്ചിനിയര്‍, ദുബായ്), സഹോദരങ്ങള്‍: മുരളീധരന്‍ (വാഴുന്നോറടി), എം.ജയറാം (ജയറാം പ്രസ് നീലേശ്വരം, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രിന്റേഴ്‌സ് അസോസിയേഷന്‍, വൈസ് പ്രസിഡണ്ട് നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), ഷോണി (കൊല്ലമ്പാറ), ശൈലജ (പട്ടേന).

Related Articles
Next Story
Share it