എന്‍.യു.എസില്‍ നിന്ന് പി.എച്ച്.ഡി നേടി കാസര്‍കോട് സ്വദേശി

കാസര്‍കോട്: ഏഷ്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരില്‍ (എന്‍.യു.എസ്) നിന്ന് പി.എച്ച്.ഡി നേടി ബി.എഫ്. ദാരിമി കാസര്‍കോടിന് അഭിമാനമായി. എഴുത്തുകാരനും അഭിഭാഷകനുമായ ബി.എഫ്. അബ്ദുല്‍ റഹ്‌മാന്റെയും സി.എല്‍. സക്കീനയുടെയും മകനായ വിദ്യാനഗറിലെ ബി.എഫ് ദാരിമിനാണ് ഭൗതിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി ലഭിച്ചത്. ദ്വിമാന അനിയതരൂപ വസ്തുവായ മോണോ ലെയര്‍ അമോര്‍ഫസ് കാര്‍ബണിന്റെ നിര്‍മാണത്തെയും അതിന്റെ വിശിഷ്ട ഗുണങ്ങളെയും കുറിച്ചായിരുന്നു ഗവേഷണം. ജപ്പാന്‍, ചൈന, അമേരിക്ക, സിംഗപ്പൂര്‍ എന്നീ നാടുകളിലെ ഗവേഷകരുടെ കൂട്ടായ ശ്രമത്തിലൂടെ നടന്ന […]

കാസര്‍കോട്: ഏഷ്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരില്‍ (എന്‍.യു.എസ്) നിന്ന് പി.എച്ച്.ഡി നേടി ബി.എഫ്. ദാരിമി കാസര്‍കോടിന് അഭിമാനമായി. എഴുത്തുകാരനും അഭിഭാഷകനുമായ ബി.എഫ്. അബ്ദുല്‍ റഹ്‌മാന്റെയും സി.എല്‍. സക്കീനയുടെയും മകനായ വിദ്യാനഗറിലെ ബി.എഫ് ദാരിമിനാണ് ഭൗതിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി ലഭിച്ചത്. ദ്വിമാന അനിയതരൂപ വസ്തുവായ മോണോ ലെയര്‍ അമോര്‍ഫസ് കാര്‍ബണിന്റെ നിര്‍മാണത്തെയും അതിന്റെ വിശിഷ്ട ഗുണങ്ങളെയും കുറിച്ചായിരുന്നു ഗവേഷണം. ജപ്പാന്‍, ചൈന, അമേരിക്ക, സിംഗപ്പൂര്‍ എന്നീ നാടുകളിലെ ഗവേഷകരുടെ കൂട്ടായ ശ്രമത്തിലൂടെ നടന്ന ഈ പഠനം പ്രശസ്ത അന്തര്‍ദേശീയ ജേണലായ 'നേച്ചര്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ അസീമ. മകന്‍ ഇലാന്‍. എഞ്ചിനീയര്‍മായ മന്‍സൂജ്, ജവാദ് എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it