മംഗളൂരു ആസ്പത്രിയില്‍ പീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചു; പുല്ലൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി മുറിയില്‍ ലൈംഗികപീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു പൊലീസ് കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ കൊടവലം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ജിംനേഷ്യം പരിശീലകനായ കെ. സുജിത്താണ് അറസ്റ്റിലായത്. യുവതിക്കൊപ്പം സുജിത്ത് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് പോയിരുന്നു. ആസ്പത്രി മുറിയില്‍ വെച്ച് യുവതിയെ സുജിത്ത് പീഡിപ്പിക്കുകയും നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് വീണ്ടും പീഡിപ്പിച്ചുവെന്നാണ് […]

മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി മുറിയില്‍ ലൈംഗികപീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു പൊലീസ് കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ കൊടവലം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ജിംനേഷ്യം പരിശീലകനായ കെ. സുജിത്താണ് അറസ്റ്റിലായത്. യുവതിക്കൊപ്പം സുജിത്ത് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് പോയിരുന്നു. ആസ്പത്രി മുറിയില്‍ വെച്ച് യുവതിയെ സുജിത്ത് പീഡിപ്പിക്കുകയും നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് വീണ്ടും പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് യുവതിയെ സുജിത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സുജിത്തിനെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it