നോര്‍ത്ത് അമേരിക്കയിലെ കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കാന്‍ കാസര്‍കോട് സ്വദേശിനിയും

മൊഗ്രാല്‍: ചിക്കാഗോയില്‍ നടന്ന ആര്‍.എസ്.എന്‍.എ (റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കാന്‍ കാസര്‍കോട് സ്വദേശിനിയും. പെര്‍വാഡിലെ അഡ്വ. എം.സി.എം അക്ബറിന്റെയും സാമൂഹ്യ പ്രവര്‍ത്തക സകീനയുടെയും മകള്‍ ഡോ. ഷെറിന്‍ ആരിഫ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ റേഡിയോളജി ബിരുദാനന്തര ബിരുദ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഷെറിന്‍, 2006ല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്.മൂത്ത മകന്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയായ ഫഹീം റൂബിക്‌സ് ക്യൂബ് സെറ്റിങ്ങില്‍ […]

മൊഗ്രാല്‍: ചിക്കാഗോയില്‍ നടന്ന ആര്‍.എസ്.എന്‍.എ (റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കാന്‍ കാസര്‍കോട് സ്വദേശിനിയും. പെര്‍വാഡിലെ അഡ്വ. എം.സി.എം അക്ബറിന്റെയും സാമൂഹ്യ പ്രവര്‍ത്തക സകീനയുടെയും മകള്‍ ഡോ. ഷെറിന്‍ ആരിഫ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ റേഡിയോളജി ബിരുദാനന്തര ബിരുദ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഷെറിന്‍, 2006ല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്.
മൂത്ത മകന്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയായ ഫഹീം റൂബിക്‌സ് ക്യൂബ് സെറ്റിങ്ങില്‍ ലോക റെക്കോര്‍ഡ് ഹോള്‍ഡര്‍ ആണ്. ഐ.ടി എഞ്ചിനീയറും മാനേജ്‌മെന്റ് വിദഗ്ധനുമായ ആരിഫാണ് ഭര്‍ത്താവ്.

Related Articles
Next Story
Share it