മുംബൈയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

കാസര്‍കോട്: മുംബൈയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. കയ്യാറിലെ പരേതനായ മാഴ്സലിന്റെയും ലീന ക്രാസ്റ്റയുടെയും മകന്‍ റൂബന്‍ ചാള്‍സ് ക്രാസ്റ്റ (39)യാണ് മരിച്ചത്.മുംബൈയില്‍ സ്വന്തമായി ബിസിനസ് ചെയ്യുന്ന റൂബന്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. റൂബന്റെ ബൈക്ക് നിയന്ത്രണം വിടുകയും ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റൂബനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് മാസം മുമ്പ് റൂബന്‍ കയ്യാറിലെ വീട്ടിലേക്ക് വന്നിരുന്നു. പിന്നീട് മുംബൈയിലേക്ക് തിരിച്ചുപോകുകയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നാളെ വൈകിട്ട് 4 മണിക്ക് […]

കാസര്‍കോട്: മുംബൈയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. കയ്യാറിലെ പരേതനായ മാഴ്സലിന്റെയും ലീന ക്രാസ്റ്റയുടെയും മകന്‍ റൂബന്‍ ചാള്‍സ് ക്രാസ്റ്റ (39)യാണ് മരിച്ചത്.
മുംബൈയില്‍ സ്വന്തമായി ബിസിനസ് ചെയ്യുന്ന റൂബന്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. റൂബന്റെ ബൈക്ക് നിയന്ത്രണം വിടുകയും ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റൂബനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് മാസം മുമ്പ് റൂബന്‍ കയ്യാറിലെ വീട്ടിലേക്ക് വന്നിരുന്നു. പിന്നീട് മുംബൈയിലേക്ക് തിരിച്ചുപോകുകയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നാളെ വൈകിട്ട് 4 മണിക്ക് കയ്യാറിലെ ക്രൈസ്റ്റ് കിംഗ് പള്ളിയില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.
ഭാര്യ: പ്രജ്‌ന. റീവ ഏകമകളാണ്. സഹോദരങ്ങള്‍: ഷാലെറ്റ്, ജീവന്‍, ബ്രയാന്‍, പ്രമീള, റോഷന്‍, ജാനറ്റ്, ശര്‍മിള.

Related Articles
Next Story
Share it