കര്‍ണാടക സ്വദേശി റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍

കാസര്‍കോട്: കര്‍ണാടക സ്വദേശിയെ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക മൂഡബദ്ര സ്വദേശി നാഗരാജ(35) ആണ് മരിച്ചത്. കാസര്‍കോട് ഗണേഷ് നഗറിലായിരുന്നു താമസം. ചൗക്കിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ചതാണെന്ന് സംശയിക്കുന്നു. വിഷക്കുപ്പി മൃതദേഹത്തിന് സമീപം കണ്ടെത്തി. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ രേഖകളില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it