ബൈക്കില്‍ കടത്തിയ എം.ഡി.എം.എയുമായി കര്‍ണാടക സ്വദേശി ചെര്‍ക്കളയില്‍ അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തിയ 4.297 ഗ്രാം എം.ഡി.എം.എയുമായി കര്‍ണാടക സ്വദേശിയെ എക്‌സൈസ് കാസര്‍കോട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തു. കര്‍ണാടക പുത്തൂര്‍ കബക വില്ലേജില്‍ വിദ്യാപുരയിലെ മുസ്തഫ ഷെയ്ഖ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറരയോടെ ചെര്‍ക്കള പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് എം.ഡി.എം.എ പിടിച്ചത്. ബൈക്കില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന മയക്കുമരുന്നാണ് മുസ്തഫ ഷെയ്ഖില്‍ നിന്ന് പിടികൂടിയത്. ബൈക്ക് കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജേഷ്, എം. മുരളീധരന്‍, ടി.വി […]

കാസര്‍കോട്: ബൈക്കില്‍ കടത്തിയ 4.297 ഗ്രാം എം.ഡി.എം.എയുമായി കര്‍ണാടക സ്വദേശിയെ എക്‌സൈസ് കാസര്‍കോട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തു. കര്‍ണാടക പുത്തൂര്‍ കബക വില്ലേജില്‍ വിദ്യാപുരയിലെ മുസ്തഫ ഷെയ്ഖ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറരയോടെ ചെര്‍ക്കള പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് എം.ഡി.എം.എ പിടിച്ചത്. ബൈക്കില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന മയക്കുമരുന്നാണ് മുസ്തഫ ഷെയ്ഖില്‍ നിന്ന് പിടികൂടിയത്. ബൈക്ക് കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജേഷ്, എം. മുരളീധരന്‍, ടി.വി അതുല്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it