കാറില്‍ കടത്തിയ 90കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

പൈവളിഗെ: റിട്‌സ് കാറില്‍ കടത്താന്‍ ശ്രമിച്ച 90 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റിലായി. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.കണ്ണൂര്‍ തേരേശേരി ഹൗസിലെ റൈഫ് ബഷീറി(31)നെയാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളും മഞ്ചേശ്വരം പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കൂടെ ഉണ്ടായിരുന്ന ആള്‍ പൊലീസിനെ കണ്ട് കാറില്‍ നിന്നിറിങ്ങി ഓടി രക്ഷപ്പെട്ടു. കര്‍ണാടക അതിര്‍ത്തി പ്രദേശംവഴി മഞ്ചേശ്വരം ഭാഗത്തേക്ക് കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ രാത്രി പത്തരയോടെ പൈവളിഗെ ബായിക്കട്ടയില്‍ കഞ്ചാവ് […]

പൈവളിഗെ: റിട്‌സ് കാറില്‍ കടത്താന്‍ ശ്രമിച്ച 90 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റിലായി. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
കണ്ണൂര്‍ തേരേശേരി ഹൗസിലെ റൈഫ് ബഷീറി(31)നെയാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളും മഞ്ചേശ്വരം പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കൂടെ ഉണ്ടായിരുന്ന ആള്‍ പൊലീസിനെ കണ്ട് കാറില്‍ നിന്നിറിങ്ങി ഓടി രക്ഷപ്പെട്ടു. കര്‍ണാടക അതിര്‍ത്തി പ്രദേശംവഴി മഞ്ചേശ്വരം ഭാഗത്തേക്ക് കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ രാത്രി പത്തരയോടെ പൈവളിഗെ ബായിക്കട്ടയില്‍ കഞ്ചാവ് കടത്തി കൊണ്ടുവന്ന കാറിനെ പൊലീസ് ജീപ്പുകള്‍ കുറുകെയിട്ട് പിടികൂടുകയായിരുന്നു.
കാര്‍ പരിശോധിച്ചപ്പോഴാണ് ഡിക്കിനകത്തും പിറകെ സീറ്റിലുമായി ബോക്‌സുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം, ഉപ്പള, കാസര്‍കോട് ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാന്‍ വേണ്ടിയാണ് കഞ്ചാവ് കടത്തികൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. അജീഷ്, എസ്.ഐ. നിഖില്‍ എന്നിവരും കഞ്ചാവ് പിടിക്കുന്നതിന് നേതൃത്വം നല്‍കി.

Related Articles
Next Story
Share it