ചെന്നൈ ഫോട്ടോ ബിനാലെയില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് അവാര്‍ഡ്

കാഞ്ഞങ്ങാട്: നാലാമത് ചെന്നൈ ഫോട്ടോ ബിനാലെയില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് അവാര്‍ഡ്. കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ പേരിലുള്ള സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഫോട്ടോ ഓഫ് ദി അവാര്‍ഡിന് മടിക്കൈ സ്വദേശിയും ദി ഹിന്ദു കൊച്ചി എഡിഷനിലെ പ്രത്യേക ഫോട്ടോഗ്രാഫറുമായ തുളസി കക്കാട്ട് ആണ് അര്‍ഹനായത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കേരള കലാമണ്ഡലത്തിന്റെ 90 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കഥകളി പഠിക്കുവാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുത്തപ്പോള്‍ ആദ്യ ബാച്ചിലെ കുട്ടികള്‍ പുലര്‍ച്ചെ അഞ്ചിന് കണ്ണുസാധകം ചെയ്യുന്ന ചിത്രത്തിനാണ് […]

കാഞ്ഞങ്ങാട്: നാലാമത് ചെന്നൈ ഫോട്ടോ ബിനാലെയില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് അവാര്‍ഡ്. കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ പേരിലുള്ള സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഫോട്ടോ ഓഫ് ദി അവാര്‍ഡിന് മടിക്കൈ സ്വദേശിയും ദി ഹിന്ദു കൊച്ചി എഡിഷനിലെ പ്രത്യേക ഫോട്ടോഗ്രാഫറുമായ തുളസി കക്കാട്ട് ആണ് അര്‍ഹനായത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കേരള കലാമണ്ഡലത്തിന്റെ 90 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കഥകളി പഠിക്കുവാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുത്തപ്പോള്‍ ആദ്യ ബാച്ചിലെ കുട്ടികള്‍ പുലര്‍ച്ചെ അഞ്ചിന് കണ്ണുസാധകം ചെയ്യുന്ന ചിത്രത്തിനാണ് അവാര്‍ഡ്.

അവാര്‍ഡിനര്‍ഹമായ കണ്ണുസാധകം ചെയ്യുന്ന ചിത്രം
Related Articles
Next Story
Share it