ഭാര്യക്ക് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കാഞ്ഞങ്ങാട്: ഭാര്യക്കുള്ള മരുന്നുവാങ്ങി വരുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണു മരിച്ചു. പുതുക്കൈ സദാശിവപുരം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കടാങ്കോട് വീട്ടില്‍ ബാലഗോപാലന്‍ (41) ആണ് മരിച്ചത്. ഇന്നലെ പരശുരാം എക്‌സ്പ്രസില്‍ നിന്നാണ് വീണത്. രോഗിയായ ഭാര്യക്കുള്ള മരുന്ന് വാങ്ങാനാണ് ബാലഗോപാലന്‍ കണ്ണൂരിലേക്ക് പോയത്. വൈകിട്ട് തിരിച്ചുവരുന്നതിനിടെ പഴയങ്ങാടി ഇരിണാവ് റോഡ് റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബാലഗോപാലനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. വാട്‌സാപ്പിലും ഫേസ് ബുക്കിലും […]

കാഞ്ഞങ്ങാട്: ഭാര്യക്കുള്ള മരുന്നുവാങ്ങി വരുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണു മരിച്ചു. പുതുക്കൈ സദാശിവപുരം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കടാങ്കോട് വീട്ടില്‍ ബാലഗോപാലന്‍ (41) ആണ് മരിച്ചത്. ഇന്നലെ പരശുരാം എക്‌സ്പ്രസില്‍ നിന്നാണ് വീണത്. രോഗിയായ ഭാര്യക്കുള്ള മരുന്ന് വാങ്ങാനാണ് ബാലഗോപാലന്‍ കണ്ണൂരിലേക്ക് പോയത്.
വൈകിട്ട് തിരിച്ചുവരുന്നതിനിടെ പഴയങ്ങാടി ഇരിണാവ് റോഡ് റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബാലഗോപാലനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. വാട്‌സാപ്പിലും ഫേസ് ബുക്കിലും ഫോട്ടോ സഹിതം പ്രചരിച്ചതോടെ ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. മാധവന്റെയും തമ്പായിയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കള്‍: അക്ഷയ, അമൃത.

Related Articles
Next Story
Share it