കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബല്ല കടപ്പുറത്തെ പരേതനായ ഫാല്‍ക്കോ കുഞ്ഞബ്ദുല്ലയുടെയും ഫാത്തിമയുടെയും മകന്‍ കെ.എസ് മഹമൂദ് (49) ആണ് മരിച്ചത്. ബനിയാസില്‍ ബിസിനസ് നടത്തുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു. വീടിന്റെ കട്ടില വെക്കല്‍ ചടങ്ങ് കഴിഞ്ഞ് മൂന്നുമാസം മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചു പോയത്. ഭാര്യ: റൈഹാനത്ത്. മക്കള്‍: ശമ്മാസ്, അബ്ദുല്ല. ഫാത്തിമ. സഹോദരങ്ങള്‍: സമീറ, നസീമ, സുമയ്യ. […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബല്ല കടപ്പുറത്തെ പരേതനായ ഫാല്‍ക്കോ കുഞ്ഞബ്ദുല്ലയുടെയും ഫാത്തിമയുടെയും മകന്‍ കെ.എസ് മഹമൂദ് (49) ആണ് മരിച്ചത്. ബനിയാസില്‍ ബിസിനസ് നടത്തുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു. വീടിന്റെ കട്ടില വെക്കല്‍ ചടങ്ങ് കഴിഞ്ഞ് മൂന്നുമാസം മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചു പോയത്. ഭാര്യ: റൈഹാനത്ത്. മക്കള്‍: ശമ്മാസ്, അബ്ദുല്ല. ഫാത്തിമ. സഹോദരങ്ങള്‍: സമീറ, നസീമ, സുമയ്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

Related Articles
Next Story
Share it