വിമാനത്തില്‍ അബോധാവസ്ഥയിലായ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: അബുദാബിയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ അബോധാവസ്ഥയിലായ കാഞ്ഞങ്ങാട് സ്വദേശി ആസ്പത്രിയില്‍ മരിച്ചു. ബല്ലാ കടപ്പുറം ഇട്ടമ്മല്‍ നൂര്‍ പള്ളിക്ക് സമീപത്തെ സി.പി ഉസ്മാന്‍ (54) ആണ് മരിച്ചത്. അബുദാബിയില്‍ വ്യാപാരിയായിരുന്നു. വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി മകന്‍ മിഷ്ഹാബിനൊപ്പം നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വരുന്നതിനിടെയാണ് അബോധാവസ്ഥയിലായത്. ഉറങ്ങുകയാണെന്നാണ് മകന്‍ കരുതിയത്. എന്നാല്‍ വിമാനത്താവളത്തിലെത്തിയിട്ടും ഉണരാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. ബല്ലാ കടപ്പുറം ജുമാ […]

കാഞ്ഞങ്ങാട്: അബുദാബിയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ അബോധാവസ്ഥയിലായ കാഞ്ഞങ്ങാട് സ്വദേശി ആസ്പത്രിയില്‍ മരിച്ചു. ബല്ലാ കടപ്പുറം ഇട്ടമ്മല്‍ നൂര്‍ പള്ളിക്ക് സമീപത്തെ സി.പി ഉസ്മാന്‍ (54) ആണ് മരിച്ചത്. അബുദാബിയില്‍ വ്യാപാരിയായിരുന്നു. വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി മകന്‍ മിഷ്ഹാബിനൊപ്പം നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വരുന്നതിനിടെയാണ് അബോധാവസ്ഥയിലായത്. ഉറങ്ങുകയാണെന്നാണ് മകന്‍ കരുതിയത്. എന്നാല്‍ വിമാനത്താവളത്തിലെത്തിയിട്ടും ഉണരാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. ബല്ലാ കടപ്പുറം ജുമാ മസ്ജിദ് ഓഡിറ്ററായിരുന്നു. അബുദാബി-ബല്ലാ കടപ്പുറം ജമാഅത്ത് ശാഖാ ജനറല്‍ സെക്രട്ടറി, കെ.എം.സി.സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ആസിയയുടെയും മകനാണ്. ഭാര്യ: അഫ്‌സത്ത്. മറ്റു മക്കള്‍: മഫ് യൂന,ജൗഹര്‍, മെഹബൂബ.മരുമകന്‍:ജവാദ് . സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്, അഷറഫ്,ഖദീജ.