ഉപ്പിനങ്ങാടിയില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: മംഗളൂരു ഉപ്പിനങ്ങാടി പേരെന്നൈയില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിയായ മെഡിക്കല്‍ ലാബ് വിദ്യാര്‍ഥി മരിച്ചു. സുഹൃത്ത് ടോണിക്ക് പരിക്കേറ്റു. നിട്ടടുക്കത്തെ പരേതനായ സതീഷ്‌റാവു-പ്രീതി ദമ്പതികളുടെ മകന്‍ പ്രജ്വല്‍ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഉപ്പിനങ്ങാടിയിലാണ് അപകടം. പ്രജ്വലും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ ട്രക്കിടിക്കുകയായിരുന്നു. മംഗളൂരു കെ.എസ്. ഹെഗ്‌ഡെ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.എല്‍.ടി വിദ്യാര്‍ഥിയാണ്.

കാഞ്ഞങ്ങാട്: മംഗളൂരു ഉപ്പിനങ്ങാടി പേരെന്നൈയില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിയായ മെഡിക്കല്‍ ലാബ് വിദ്യാര്‍ഥി മരിച്ചു. സുഹൃത്ത് ടോണിക്ക് പരിക്കേറ്റു. നിട്ടടുക്കത്തെ പരേതനായ സതീഷ്‌റാവു-പ്രീതി ദമ്പതികളുടെ മകന്‍ പ്രജ്വല്‍ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഉപ്പിനങ്ങാടിയിലാണ് അപകടം.
പ്രജ്വലും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ ട്രക്കിടിക്കുകയായിരുന്നു. മംഗളൂരു കെ.എസ്. ഹെഗ്‌ഡെ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.എല്‍.ടി വിദ്യാര്‍ഥിയാണ്.

Related Articles
Next Story
Share it