പയ്യന്നൂരില്‍ ലോറി സ്‌കൂട്ടറിലിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പയ്യന്നൂരില്‍ ലോറി സ്‌കൂട്ടറിലിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. പുല്ലൂര്‍ ഉദയനഗറിലെ അബ്ദുല്‍ ജലീല്‍ (40) ആണ് മരിച്ചത്.വെള്ളൂര്‍ കൊട്ടണച്ചേരിക്ക് സമീപത്താണ് അപകടം. പയ്യന്നൂരില്‍ നിന്നും സുഹൃത്തിനൊപ്പം കാഞ്ഞങ്ങാട്ടേക്ക് വരുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന കുശാല്‍നഗറിലെ അബ്ദുല്‍ റഷീദിന് പരിക്കേറ്റു. സാരമായി പരിക്കേറ്റ അബ്ദുല്‍ ജലീലിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരിച്ചു. കെ.പി അന്തമായിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: ഹാജിറ. മക്കള്‍: മുഹമ്മദ്, ബിലാല്‍. സഹദിയ. സഹോദരങ്ങള്‍: ആയിഷ, മുഹമ്മദ് കുഞ്ഞി, […]

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പയ്യന്നൂരില്‍ ലോറി സ്‌കൂട്ടറിലിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. പുല്ലൂര്‍ ഉദയനഗറിലെ അബ്ദുല്‍ ജലീല്‍ (40) ആണ് മരിച്ചത്.
വെള്ളൂര്‍ കൊട്ടണച്ചേരിക്ക് സമീപത്താണ് അപകടം. പയ്യന്നൂരില്‍ നിന്നും സുഹൃത്തിനൊപ്പം കാഞ്ഞങ്ങാട്ടേക്ക് വരുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന കുശാല്‍നഗറിലെ അബ്ദുല്‍ റഷീദിന് പരിക്കേറ്റു. സാരമായി പരിക്കേറ്റ അബ്ദുല്‍ ജലീലിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരിച്ചു. കെ.പി അന്തമായിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: ഹാജിറ. മക്കള്‍: മുഹമ്മദ്, ബിലാല്‍. സഹദിയ. സഹോദരങ്ങള്‍: ആയിഷ, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, നിഷാദ്, അബ്ദുല്‍ ഹക്കീം.

Related Articles
Next Story
Share it