കണ്ണൂരില്‍ ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിയില്‍ കൂട്ടിയിടിച്ച് മറിഞ്ഞ് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

കണ്ണൂര്‍: ദേശീയപാതയില്‍ തോട്ടട ടൗണില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. ഞാണിക്കടവ് സ്വദേശി മുഹമ്മദ് സാബിക്ക് ആണ് മരിച്ചത്.ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരടക്കം 24 പേര്‍ക്ക് പരിക്കേറ്റു. മംഗളൂരുവില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോയ കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂരിലേക്ക് വരികയായിരുന്ന മീന്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്.അടുത്ത് ഗള്‍ഫില്‍ നിന്നും വന്ന സാബിക്ക് ഗള്‍ഫിലെ സുഹൃത്ത് കോട്ടയത്തെ ബന്ധുക്കള്‍ക്ക് കൊടുത്തയച്ച സാധനങ്ങള്‍ നേരിട്ട് കൊടുക്കാന്‍ പോവുകയായിരുന്നു.ഞാണിക്കടയിലെ മുഹമ്മദ് കുഞ്ഞിയുടേയും ഖദീജയുടേയും മകനാണ്. സഹോദരങ്ങള്‍: ഫാത്തിമ, ഹാജിറ.

കണ്ണൂര്‍: ദേശീയപാതയില്‍ തോട്ടട ടൗണില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. ഞാണിക്കടവ് സ്വദേശി മുഹമ്മദ് സാബിക്ക് ആണ് മരിച്ചത്.
ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരടക്കം 24 പേര്‍ക്ക് പരിക്കേറ്റു. മംഗളൂരുവില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോയ കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂരിലേക്ക് വരികയായിരുന്ന മീന്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്.
അടുത്ത് ഗള്‍ഫില്‍ നിന്നും വന്ന സാബിക്ക് ഗള്‍ഫിലെ സുഹൃത്ത് കോട്ടയത്തെ ബന്ധുക്കള്‍ക്ക് കൊടുത്തയച്ച സാധനങ്ങള്‍ നേരിട്ട് കൊടുക്കാന്‍ പോവുകയായിരുന്നു.
ഞാണിക്കടയിലെ മുഹമ്മദ് കുഞ്ഞിയുടേയും ഖദീജയുടേയും മകനാണ്. സഹോദരങ്ങള്‍: ഫാത്തിമ, ഹാജിറ.

Related Articles
Next Story
Share it