പനി മരണം ഏറുന്നു; ജില്ലാആസ്പത്രിയിലെത്തിയ ഇരിയ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: ജില്ലയില്‍ പനി മരണം കൂടുന്നു. ന്യുമോണിയയെ തുടര്‍ന്ന് ബദിയടുക്കയില്‍ നാലുവയസുകാരി മരിച്ചതിന് പിന്നാെലെ, പനിയും ഛര്‍ദ്ദിയും ബാധിച്ച് ജില്ലാ ആസ്പത്രിയിലെത്തിയ ഇരിയ സ്വദേശിയും മരിച്ചു. ഏഴാംമൈലില്‍ താമസിക്കുന്ന ഇരിയ പൂണൂര്‍ സ്വദേശിയും പത്രഏജന്റുമായ രാധാകൃഷ്ണന്‍ (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ പനിയെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിയില്‍ വെച്ച് നേരിയ നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആസ്പത്രിയില്‍ എത്തുമ്പോഴേക്കും വേദന കൂടി കുഴഞ്ഞു വീഴുകയായിരുന്നു. കെ.എസ്.എഫ്.ഇ ഏജന്റ് കൂടിയായ രാധാകൃഷ്ണന്‍ ഇരിയ ടൗണിലെ വ്യാപാരിയാണ്. […]

കാഞ്ഞങ്ങാട്: ജില്ലയില്‍ പനി മരണം കൂടുന്നു. ന്യുമോണിയയെ തുടര്‍ന്ന് ബദിയടുക്കയില്‍ നാലുവയസുകാരി മരിച്ചതിന് പിന്നാെലെ, പനിയും ഛര്‍ദ്ദിയും ബാധിച്ച് ജില്ലാ ആസ്പത്രിയിലെത്തിയ ഇരിയ സ്വദേശിയും മരിച്ചു. ഏഴാംമൈലില്‍ താമസിക്കുന്ന ഇരിയ പൂണൂര്‍ സ്വദേശിയും പത്രഏജന്റുമായ രാധാകൃഷ്ണന്‍ (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ പനിയെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിയില്‍ വെച്ച് നേരിയ നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആസ്പത്രിയില്‍ എത്തുമ്പോഴേക്കും വേദന കൂടി കുഴഞ്ഞു വീഴുകയായിരുന്നു. കെ.എസ്.എഫ്.ഇ ഏജന്റ് കൂടിയായ രാധാകൃഷ്ണന്‍ ഇരിയ ടൗണിലെ വ്യാപാരിയാണ്. പരേതരായ കുഞ്ഞമ്പു നായരുടെയും തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: രമാദേവി. മക്കള്‍: കാര്‍ത്തിക, കീര്‍ത്തന. സഹോദരങ്ങള്‍: ബാലന്‍, ജലജാക്ഷി, കരുണാകരന്‍, തമ്പാന്‍, സുജാത, രാജന്‍.

Related Articles
Next Story
Share it