ഒമാനില്‍ വാഹനാപകടത്തില്‍ ഹൊസങ്കടി സ്വദേശി മരിച്ചു

മഞ്ചേശ്വരം: ഹൊസങ്കടി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. ഹൊസങ്കടി മജിവയല്‍ സൂപ്പി ബസാറിലെ മൂസക്കുഞ്ഞി (58) ആണ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചത്. കടയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെ താമസ സ്ഥലത്തേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ പാല്‍ വാന്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂസക്കുഞ്ഞി എട്ടു മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. താഹിറയാണ് മൂസക്കുഞ്ഞിയുടെ ഭാര്യ. മക്കള്‍: അബ്ദുല്‍ അമീന്‍, […]

മഞ്ചേശ്വരം: ഹൊസങ്കടി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. ഹൊസങ്കടി മജിവയല്‍ സൂപ്പി ബസാറിലെ മൂസക്കുഞ്ഞി (58) ആണ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചത്. കടയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെ താമസ സ്ഥലത്തേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ പാല്‍ വാന്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂസക്കുഞ്ഞി എട്ടു മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. താഹിറയാണ് മൂസക്കുഞ്ഞിയുടെ ഭാര്യ. മക്കള്‍: അബ്ദുല്‍ അമീന്‍, ഫായിസ, മിസ്‌രിയ, നുഷ, ഫമീസ.

Related Articles
Next Story
Share it