പെരിയ ആയംപാറയില്‍ 98 ഗ്രാം എം.ഡി.എം.എയും ആറ് ഗ്രാം കഞ്ചാവുമായി ചെര്‍ക്കള സ്വദേശി അറസ്റ്റില്‍; കഞ്ചാവ് ബീഡി വലിച്ച അഞ്ചുപേരും പിടിയില്‍
പെരിയ: പെരിയക്കടുത്ത് ആയംപാറയില്‍ 98 ഗ്രാം എം.ഡി.എം.എയും ആറ് ഗ്രാം കഞ്ചാവുമായി ചെര്‍ക്കള സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കളയിലെ പി.എ ഷെരീഫിനെ(40)യാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍, എസ്.ഐ രജനീഷ് എം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷെരീഫ് താമസിക്കുന്ന ആയംപാറ ചെക്കിപ്പള്ളത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ റെയ്ഡ് നടത്തിയാണ് എം.ഡി.എം.എയും കഞ്ചാവും പിടികൂടിയത്. കഞ്ചാവ് ബീഡി […]

പെരിയ: പെരിയക്കടുത്ത് ആയംപാറയില്‍ 98 ഗ്രാം എം.ഡി.എം.എയും ആറ് ഗ്രാം കഞ്ചാവുമായി ചെര്‍ക്കള സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കളയിലെ പി.എ ഷെരീഫിനെ(40)യാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍, എസ്.ഐ രജനീഷ് എം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷെരീഫ് താമസിക്കുന്ന ആയംപാറ ചെക്കിപ്പള്ളത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ റെയ്ഡ് നടത്തിയാണ് എം.ഡി.എം.എയും കഞ്ചാവും പിടികൂടിയത്. കഞ്ചാവ് ബീഡി വലിച്ച അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മിന്നല്‍ പരിശോധനകളില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍ എം.വി, നിതിന്‍ വി, വിനീത് കുമാര്‍ വി എന്നിവരും പങ്കെടുത്തു. ബേക്കല്‍ പൊലീസ് ബുധനാഴ്ച മാത്രം പിടികൂടിയത് അഞ്ച് മയക്കുമരുന്ന് കേസുകളാണ്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് ബേക്കല്‍ പൊലീസ് ലഹരിമാഫിയക്കെതിരെ നടപടി ശക്തമാക്കിയത്. ഇതുവരെ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.