ചെമ്മനാട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ചെമ്മനാട് സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെമ്മനാട് സ്വദേശിയും ചൂരിയില്‍ താമസക്കാരനുമായ ഫസലു റഹ്‌മാന്‍ (54) ആണ് മരിച്ചത്. ദുബായിലെ ഒരു കമ്പനിയില്‍ പി.ആര്‍.ഒ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഫസലു റഹ്‌മാന്‍ മരണപ്പെട്ടത്. പരേതനായ കളരിക്കാല്‍ അബ്ബാസിന്റെയും ഹാജറയുടേയും മകനാണ്. ഭാര്യ: റസിയ ചൂരി (ദുബായ്). മക്കള്‍: ഫൈറൂസ് (ദുബായ്), ഫയാസ് (സല്‍മാന്‍, കാസര്‍കോട്), ഫൗസാന, ഫിര്‍ദൗസ് (ദുബായ്). മരുമക്കള്‍: റിഷാന, ആയിഷ, അഫീസ് തായത്തൊടി. സഹോദരങ്ങള്‍: നാസര്‍ കളരിക്കാല്‍ (മെഗാ […]

കാസര്‍കോട്: ചെമ്മനാട് സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെമ്മനാട് സ്വദേശിയും ചൂരിയില്‍ താമസക്കാരനുമായ ഫസലു റഹ്‌മാന്‍ (54) ആണ് മരിച്ചത്. ദുബായിലെ ഒരു കമ്പനിയില്‍ പി.ആര്‍.ഒ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഫസലു റഹ്‌മാന്‍ മരണപ്പെട്ടത്. പരേതനായ കളരിക്കാല്‍ അബ്ബാസിന്റെയും ഹാജറയുടേയും മകനാണ്. ഭാര്യ: റസിയ ചൂരി (ദുബായ്). മക്കള്‍: ഫൈറൂസ് (ദുബായ്), ഫയാസ് (സല്‍മാന്‍, കാസര്‍കോട്), ഫൗസാന, ഫിര്‍ദൗസ് (ദുബായ്). മരുമക്കള്‍: റിഷാന, ആയിഷ, അഫീസ് തായത്തൊടി. സഹോദരങ്ങള്‍: നാസര്‍ കളരിക്കാല്‍ (മെഗാ ബാഗ് വ്യാപാരി, മംഗളൂരു), നിസാം, ആഷിഫ് (ഇരുവരും ദുബായ്), സുബീന, ഉമ്മലിമ്മ, സഫൂറ, ബുഷ്‌റ, ഇസ്സത്ത്.
മയ്യത്ത് ദുബായ് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Articles
Next Story
Share it