കാസര്‍കോട് കറന്തക്കാട്ട് ചെമ്മനാട് സ്വദേശി മര്‍ദ്ദനമേറ്റ് മരിച്ചു
കാസര്‍കോട്: കാസര്‍കോട് കറന്തക്കാട്ട് ചെമ്മനാട് സ്വദേശി ഒരു കൂട്ടം ആളുകളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. ചെമ്മനാട്ടെ റഫീഖ് (49) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.45 മണിയോടെ കറന്തക്കാട് അശ്വിനനഗറിലെ ഒരു സ്വകാര്യാസ്പത്രിക്ക് സമീപമാണ് സംഭവം. മര്‍ദ്ദനമേറ്റ് അവശനായ റഫീഖിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. സമീപത്തെ കടകളിലെയും മറ്റ് കെട്ടിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. റഫീഖ് […]

കാസര്‍കോട്: കാസര്‍കോട് കറന്തക്കാട്ട് ചെമ്മനാട് സ്വദേശി ഒരു കൂട്ടം ആളുകളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. ചെമ്മനാട്ടെ റഫീഖ് (49) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.45 മണിയോടെ കറന്തക്കാട് അശ്വിനനഗറിലെ ഒരു സ്വകാര്യാസ്പത്രിക്ക് സമീപമാണ് സംഭവം. മര്‍ദ്ദനമേറ്റ് അവശനായ റഫീഖിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. സമീപത്തെ കടകളിലെയും മറ്റ് കെട്ടിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
റഫീഖ് തന്നെ ശല്യം ചെയ്യുന്നുവെന്ന് ഒരു പെണ്‍കുട്ടി ആസ്പത്രിക്ക് പുറത്തുള്ള ആളുകളോട് പരാതിപ്പെട്ടതായി പറയുന്നു.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ എ ഗോവിന്ദന് നായര്‍, മുന്‍മന്ത്രി സി.ടി അഹമ്മദലി എന്നിവര്‍ സ്ഥലത്തെത്തി. വിവരമറിഞ്ഞ് നിരവധി പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.