ട്രെയിനിറങ്ങുമ്പോള്‍ വീണ് ഗുരുതരമായി പരിക്കേറ്റ ചെമ്മനാട് സ്വദേശി മരിച്ചു

കാസര്‍കോട്: ട്രെയിനിറങ്ങുമ്പോള്‍ വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി ചികിത്സക്കിടെ മരിച്ചു. മംഗളൂരുവില്‍ കുടുംബസമേതം താമസിക്കുന്ന ചെമ്മനാട് കടവത്ത് സ്വദേശി ബഷീറാ(62)ണ് മരിച്ചത്. അബ്ദുല്‍ ഖാദറിന്റെയും ഹാജറയുടെയും മകനാണ്. അബ്ദുല്‍ ഖാദര്‍ ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു.പിതാവിന്റെ മരണവിവരമറിഞ്ഞ് അബൂദാബിയില്‍ നിന്ന് നാട്ടിലെത്തിയ ബഷീര്‍ ചെമ്മനാട്ടെ തറവാട് വീട് സന്ദര്‍ശിച്ച ശേഷം മംഗളൂരുവിലേക്ക് മടങ്ങിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ചെമ്മനാട്ടെ വീട്ടിലേക്ക് വരാന്‍ കാസര്‍കോട് റെയിവേ സ്റ്റേഷനില്‍ ട്രെയിനിറങ്ങുമ്പോള്‍ പ്ലാറ്റ്ഫോമില്‍ അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഒരു കാല്‍ അറ്റ് […]

കാസര്‍കോട്: ട്രെയിനിറങ്ങുമ്പോള്‍ വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി ചികിത്സക്കിടെ മരിച്ചു. മംഗളൂരുവില്‍ കുടുംബസമേതം താമസിക്കുന്ന ചെമ്മനാട് കടവത്ത് സ്വദേശി ബഷീറാ(62)ണ് മരിച്ചത്. അബ്ദുല്‍ ഖാദറിന്റെയും ഹാജറയുടെയും മകനാണ്. അബ്ദുല്‍ ഖാദര്‍ ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു.
പിതാവിന്റെ മരണവിവരമറിഞ്ഞ് അബൂദാബിയില്‍ നിന്ന് നാട്ടിലെത്തിയ ബഷീര്‍ ചെമ്മനാട്ടെ തറവാട് വീട് സന്ദര്‍ശിച്ച ശേഷം മംഗളൂരുവിലേക്ക് മടങ്ങിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ചെമ്മനാട്ടെ വീട്ടിലേക്ക് വരാന്‍ കാസര്‍കോട് റെയിവേ സ്റ്റേഷനില്‍ ട്രെയിനിറങ്ങുമ്പോള്‍ പ്ലാറ്റ്ഫോമില്‍ അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഒരു കാല്‍ അറ്റ് തൂങ്ങി. ദേഹമാസകലം പരിക്കേറ്റ ബഷീറിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മരണം സംഭവിച്ചത്. അബൂദാബിയില്‍ കണ്ണട കട നടത്തിവരികയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: ഹാനിയ, ഡോ. നിഹാല, ലാസ്മിയ, റീ

Related Articles
Next Story
Share it