ചെമനാട് സ്വദേശി നിസ്‌കാരത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ചെമ്മനാട്: ളുഹാ നിസ്‌ക്കാരത്തിനിടെ ചെമനാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുഹമ്മദ് അലി പാലോത്ത് (60) ആണ് മരിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ദീര്‍ഘകാലം ബഹ്‌റൈന്‍ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. പാലോത്ത് മഹല്‍ ജനറല്‍ സെക്രട്ടറി, ചെമ്മനാട് ജമാഅത്ത് സക്കാത്ത് സെല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അബ്ദുല്‍ ഖാദര്‍ അഞ്ചങ്ങാടിയുടെയും ഖദീജയുടേയും മകനാണ്. ഭാര്യ: ഫൗസിയ കപ്പണടുക്കം. മക്കള്‍: ഫാത്തിമത്ത് മുശ്‌രിഫ, ആസിഫ് (ദുബായ്), മഹ്ഷൂമ. മരുമക്കള്‍: നാസര്‍ മൗവ്വല്‍, […]

ചെമ്മനാട്: ളുഹാ നിസ്‌ക്കാരത്തിനിടെ ചെമനാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുഹമ്മദ് അലി പാലോത്ത് (60) ആണ് മരിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ദീര്‍ഘകാലം ബഹ്‌റൈന്‍ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. പാലോത്ത് മഹല്‍ ജനറല്‍ സെക്രട്ടറി, ചെമ്മനാട് ജമാഅത്ത് സക്കാത്ത് സെല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അബ്ദുല്‍ ഖാദര്‍ അഞ്ചങ്ങാടിയുടെയും ഖദീജയുടേയും മകനാണ്. ഭാര്യ: ഫൗസിയ കപ്പണടുക്കം. മക്കള്‍: ഫാത്തിമത്ത് മുശ്‌രിഫ, ആസിഫ് (ദുബായ്), മഹ്ഷൂമ. മരുമക്കള്‍: നാസര്‍ മൗവ്വല്‍, മാസിന്‍ ചെമ്മനാട് (ദുബായ്), അശ്ഫിന്‍ ചെര്‍ക്കള. സഹോദരങ്ങള്‍: ഫാറൂഖ് മണല്‍ (സലാല), സമീര്‍ പാലോത്ത് (വ്യാപാരി, അഞ്ചങ്ങാടി), ഫസലുറഹ്‌മാന്‍ പാലോത്ത് (സ്‌കൈപ്പ് ബാഗ്, കണ്ണൂര്‍), ബീഫാത്തിമ, ഉമ്മാഞ്ഞി, ആയിഷ, സാറാബി, അവ്വാബി.

Related Articles
Next Story
Share it