ചെമനാട് സ്വദേശി അസുഖത്തെ തുടര്‍ന്ന് സൗദിയില്‍ മരിച്ചു

ചെമനാട്: ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശിയും സൗദി അറേബ്യയിലെ അല്‍ജസീറ എക്യുപ്‌മെന്റ് കമ്പനിയില്‍ അക്കൗണ്ടന്റുമായ എ.ബി മുഹമ്മദ് കുഞ്ഞി (56) അന്തരിച്ചു. മഷ്തിഷ്‌ക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ അല്‍ ഖോബര്‍ റാഖയിലെ അല്‍ മുവാസാത്ത് ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അല്‍ഖോബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു മുഹമ്മദ് കുഞ്ഞി. കാസര്‍കോട് ഡിസ്ട്രിക്ക് സോഷ്യല്‍ ഫോറം എക്‌സിക്യുട്ടീവ് മെമ്പര്‍, സൗദി കിഴക്കന്‍ മേഖല ഇന്ത്യന്‍ അസോസിയേഷന്‍ കോഡിനേറ്റര്‍, പ്രവാസി പോപുലര്‍ ഫ്രണ്ടിന്റെ കണ്‍വീനര്‍ തുടങ്ങിയ […]

ചെമനാട്: ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശിയും സൗദി അറേബ്യയിലെ അല്‍ജസീറ എക്യുപ്‌മെന്റ് കമ്പനിയില്‍ അക്കൗണ്ടന്റുമായ എ.ബി മുഹമ്മദ് കുഞ്ഞി (56) അന്തരിച്ചു. മഷ്തിഷ്‌ക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ അല്‍ ഖോബര്‍ റാഖയിലെ അല്‍ മുവാസാത്ത് ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അല്‍ഖോബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു മുഹമ്മദ് കുഞ്ഞി. കാസര്‍കോട് ഡിസ്ട്രിക്ക് സോഷ്യല്‍ ഫോറം എക്‌സിക്യുട്ടീവ് മെമ്പര്‍, സൗദി കിഴക്കന്‍ മേഖല ഇന്ത്യന്‍ അസോസിയേഷന്‍ കോഡിനേറ്റര്‍, പ്രവാസി പോപുലര്‍ ഫ്രണ്ടിന്റെ കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി ചാരിറ്റി സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു, പരവനടുക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇസ്ലാമിക്ക് സ്റ്റഡീ സര്‍ക്കിളിന്റെ രൂപീകരണ രംഗത്ത് മുഖ്യ നേതൃത്വം വഹിച്ചത് മുഹമ്മദ് കുഞ്ഞിയായിരുന്നു. ഷിഫാ അല്‍ഖോബര്‍ ആസ്പത്രി ഗ്രൂപ്പുകളുടെ ഡയറക്ടറും കെ.ഡി.എസ്.എഫ് ചെയര്‍മാനുമായ ഷാഹുല്‍ ഹമീദ്, ഷാഫി ചെടേക്കാല്‍, അറഫാത്ത് സി.എച്ച്, സാമൂഹ്യ പ്രവര്‍ത്തകനായ നാസ് വക്കം തുടങ്ങിയവര്‍ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
എ.ബി മറിയുമ്മയുടേയും പരേതനായ പി.എ അബ്ദുല്‍റഹ്‌മാന്റെയും മകനാണ്. ഭാര്യ: നസീബ സി.എല്‍. മക്കള്‍: ഹിബ മുഹമ്മദ് (ഓഡിയോളജിസ്റ്റ് ഗവേഷണ വിദ്യാര്‍ത്ഥിനി), നിദ മുഹമ്മദ് (ബി.ഡി. എസ് വിദ്യാര്‍ത്ഥിനി), ആസിയ മുഹമ്മദ് (ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഹമീദ് എ.ബി, ആയിഷ, നഫീസ, സുഹറ, റാബിയ.

Related Articles
Next Story
Share it