കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ച ചാലിങ്കാല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു

കാഞ്ഞങ്ങാട്: ഇന്നലെ കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ച ചാലിങ്കാല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. സി.കെ പ്രഭാകരന്‍ (58) ആണ് മരിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ തട്ടിയത്. കോഴിക്കോട് ചെമ്മണ്ണൂര്‍ ജ്വല്ലറി മാര്‍ക്കറ്റിങ്ങ് വിഭാഗം ജീവനക്കാരനാണ്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമെന്നു സംശയിക്കുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തായിരുന്നു താമസം. ചാലിങ്കാലിലെ പരേതരായ കേളു-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഭ. മക്കള്‍: ആര്യ, ആമി. സഹോദരങ്ങള്‍: സി.കെ അരവിന്ദന്‍ (പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട്), ഹരികുമാര്‍, നളിനി, ശോഭ, ശാലിനി.

Related Articles
Next Story
Share it