ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മെഡിക്കല്‍ ടീമില്‍ ബണ്ട്വാള്‍ സ്വദേശിനിയും

മംഗളൂരു: ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ മെഡിക്കല്‍ ടീമിലേക്ക് കര്‍ണാടക ബണ്ട്വാള്‍ സ്വദേശിനിയായ വനിതയെ തിരഞ്ഞെടുത്തു. ബണ്ട്വാള്‍ കുടംബെട്ടു വില്ലേജിലെ ദര്‍കാസു നിവാസിയായ നവീന്‍ പൂജാരിയുടെ ഭാര്യ പ്രതിഭ എന്‍ ദര്‍കാസു ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പിന്റെ മെഡിക്കല്‍ ടീമില്‍ സേവനമനുഷ്ഠിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള ഏക വനിതയാണ് പ്രതിഭ. ബണ്ട്വാളിലെ സിദ്ധക്കാട്ടെ ശൂരന്ദേ സ്വദേശികളായ നാരായണ പൂജാരി-ശ്രീമതി ദമ്പതികളുടെ മകളാണ് പ്രതിഭ. വര്‍ഷങ്ങളായി ഖത്തറില്‍ ഭര്‍ത്താവ് നവീനൊപ്പം താമസിക്കുന്നു.ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ ആസ്പത്രിയിലാണ് പ്രതിഭ ജോലി ചെയ്യുന്നത്. […]

മംഗളൂരു: ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ മെഡിക്കല്‍ ടീമിലേക്ക് കര്‍ണാടക ബണ്ട്വാള്‍ സ്വദേശിനിയായ വനിതയെ തിരഞ്ഞെടുത്തു. ബണ്ട്വാള്‍ കുടംബെട്ടു വില്ലേജിലെ ദര്‍കാസു നിവാസിയായ നവീന്‍ പൂജാരിയുടെ ഭാര്യ പ്രതിഭ എന്‍ ദര്‍കാസു ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പിന്റെ മെഡിക്കല്‍ ടീമില്‍ സേവനമനുഷ്ഠിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള ഏക വനിതയാണ് പ്രതിഭ. ബണ്ട്വാളിലെ സിദ്ധക്കാട്ടെ ശൂരന്ദേ സ്വദേശികളായ നാരായണ പൂജാരി-ശ്രീമതി ദമ്പതികളുടെ മകളാണ് പ്രതിഭ. വര്‍ഷങ്ങളായി ഖത്തറില്‍ ഭര്‍ത്താവ് നവീനൊപ്പം താമസിക്കുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ ആസ്പത്രിയിലാണ് പ്രതിഭ ജോലി ചെയ്യുന്നത്. കൊറോണ രൂക്ഷമായിരുന്ന സമയത്ത് ഖത്തറില്‍ പ്രതിഭയുടെ സേവനം പ്രത്യേക സേവനം അംഗീകരിക്കപ്പെടുകയും ആദരിക്കുകയും ചെയ്തിരുന്നു. ഖത്തറിലെ ആരോഗ്യ മേഖലയിലെ മികച്ച സേവനം കണക്കിലെടുത്താണ് ഇപ്പോള്‍ ലോകകപ്പ് മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles
Next Story
Share it