അസുഖം; ചികിത്സയിലായിരുന്ന ബിര്‍മ്മിനടുക്ക സ്വദേശി മരിച്ചു

നീര്‍ച്ചാല്‍: അസുഖം മൂലം ചികിത്സയിലായിരുന്ന ബിര്‍മ്മിനടുക്ക സ്വദേശി മരിച്ചു. ബിര്‍മ്മിനടുക്കയിലെ പരേതനായ അബ്ദുല്ലയുടേയും മറിയുമ്മയുടേയും മകന്‍ ബി.എ. അബ്ദുല്‍റഹ്മാന്‍ (57) ആണ് മരിച്ചത്. വര്‍ഷങ്ങളായി അബുദാബി ബനിയാസില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. അസുഖം മൂലം വിദേശത്തും മുംബൈയിലും ചികിത്സയിലായിരുന്നു. ഏറ്റവും ഒടുവില്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാസര്‍കോട് വിന്‍ ടച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ആസ്പത്രിയിലായിരുന്നു മരണം. ഭാര്യ: ദൈനാബി. മക്കള്‍: അമാന, ഹിബ, ഹിഫ, ഹിസാന്‍, ആയിഷ. സഹോദരങ്ങള്‍: ബി.എ.മുഹമ്മദ് സിറാജ് […]

നീര്‍ച്ചാല്‍: അസുഖം മൂലം ചികിത്സയിലായിരുന്ന ബിര്‍മ്മിനടുക്ക സ്വദേശി മരിച്ചു. ബിര്‍മ്മിനടുക്കയിലെ പരേതനായ അബ്ദുല്ലയുടേയും മറിയുമ്മയുടേയും മകന്‍ ബി.എ. അബ്ദുല്‍റഹ്മാന്‍ (57) ആണ് മരിച്ചത്. വര്‍ഷങ്ങളായി അബുദാബി ബനിയാസില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. അസുഖം മൂലം വിദേശത്തും മുംബൈയിലും ചികിത്സയിലായിരുന്നു. ഏറ്റവും ഒടുവില്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാസര്‍കോട് വിന്‍ ടച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ആസ്പത്രിയിലായിരുന്നു മരണം. ഭാര്യ: ദൈനാബി. മക്കള്‍: അമാന, ഹിബ, ഹിഫ, ഹിസാന്‍, ആയിഷ. സഹോദരങ്ങള്‍: ബി.എ.മുഹമ്മദ് സിറാജ് (മുന്‍ പഞ്ചായത്ത് മെമ്പര്‍, ബദിയടുക്ക), ഹമീദ്, ബീഫാത്തിമ, പരേതനായ അബ്ബാസ്.

Related Articles
Next Story
Share it