ബസില്‍ കടത്തിയ 11 ലിറ്റര്‍ മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍
ഹൊസങ്കടി: ബാഗില്‍ സൂക്ഷിച്ച് ബസില്‍ കടത്തിയ 11 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയും നീര്‍ച്ചാല്‍ ആര്‍.ടി.എസ് ക്യാമ്പിലെ തൊഴിലാളിയുമായ നിതായ് മിസ്ത്രിയ (43) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിലെ യാത്രക്കാരനായ നിതായിലെ പരിശോധിച്ചപ്പോള്‍ ബാഗില്‍ മദ്യം കണ്ടെത്തിയത്. മറ്റു തൊഴിലാളികള്‍ക്ക് വേണ്ടി വില്‍പ്പന നടത്തനാണ് മദ്യം കടത്തി കൊണ്ടുവന്നതെന്നാണ് സംശിക്കുന്നത്. […]

ഹൊസങ്കടി: ബാഗില്‍ സൂക്ഷിച്ച് ബസില്‍ കടത്തിയ 11 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയും നീര്‍ച്ചാല്‍ ആര്‍.ടി.എസ് ക്യാമ്പിലെ തൊഴിലാളിയുമായ നിതായ് മിസ്ത്രിയ (43) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിലെ യാത്രക്കാരനായ നിതായിലെ പരിശോധിച്ചപ്പോള്‍ ബാഗില്‍ മദ്യം കണ്ടെത്തിയത്. മറ്റു തൊഴിലാളികള്‍ക്ക് വേണ്ടി വില്‍പ്പന നടത്തനാണ് മദ്യം കടത്തി കൊണ്ടുവന്നതെന്നാണ് സംശിക്കുന്നത്. കര്‍ണാടകഅതിര്‍ത്തി പ്രദേശങ്ങളായ ബായാര്‍, പൈവളിഗെ, കുരുഡപ്പദവ്, മുളിഗദ്ദെ വഴി വന്‍തോതില്‍ ലഹരി പദാര്‍ത്ഥങ്ങളും കര്‍ണാടക നിര്‍മ്മിത മദ്യവും കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് എക്‌സൈസ് നീക്കം.
പ്രതിയെ കോടതി റിമാണ്ട് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.വി. സുരേഷ്, എം.വി. ജിജിന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.