കെട്ടിടത്തില്‍ നിന്ന് വീണ് ബംഗാള്‍ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: കെട്ടിടത്തില്‍ നിന്ന് വീണ് ബംഗാള്‍ സ്വദേശി മരിച്ചു. ആവിക്കര വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രദീപ് ബര്‍മാന്‍ (34) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ സിറ്റൗട്ടിന്റെ കൈവരിയില്‍ നിന്ന് വീഴുകയായിരുന്നു. ബംഗാള്‍ ജെല്‍പൈഗുരി പൂര്‍ബഗാര്‍ സ്വദേശിയാണ്. ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it