നഗരത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത് ബേക്കല്‍ സ്വദേശി

കാസര്‍കോട്: ഇന്നലെ വൈകിട്ട് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞ് വീണ് മരിച്ചത് ബേക്കല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ബേക്കല്‍ ഫോര്‍ട്ട് കോട്ടക്കുന്നിലെ കെ. സതീശന്‍ (39) ആണ് മരിച്ചത്. ഇന്നലെ കാസര്‍കോട്ടെത്തിയ സതീശന്‍ തിരിച്ച് പോകുന്നതിനായി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തിയപ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കൂലിപ്പണിക്കാരനായിരുന്നു. പരേതനായ കൃഷ്ണന്റെയും ശാരദയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: രമേശന്‍, രതീഷ്, ദേവി.

Related Articles
Next Story
Share it