കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായത് ബാര സ്വദേശി

കാസര്‍കോട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ ബാര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. ബാര കണ്ടത്തില്‍ വീട്ടിലെ മുഹമ്മദ് ബഷീര്‍ (50)നെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനു മോഹനും സംഘവും കാസര്‍കോട്ട് വെച്ച് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. ഈ മാസം 15നാണ് ഗുഡ്‌സ് ഓട്ടോയില്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ കഞ്ചാവ് പിടിച്ചത്. പരിചയക്കാരായ തടവുകാര്‍ക്ക് വേണ്ടിയായിരുന്നു കഞ്ചാവ് എത്തിച്ചത്. പുറത്ത് നിന്ന് കൊണ്ടു വരുന്ന […]

കാസര്‍കോട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ ബാര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. ബാര കണ്ടത്തില്‍ വീട്ടിലെ മുഹമ്മദ് ബഷീര്‍ (50)നെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനു മോഹനും സംഘവും കാസര്‍കോട്ട് വെച്ച് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. ഈ മാസം 15നാണ് ഗുഡ്‌സ് ഓട്ടോയില്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ കഞ്ചാവ് പിടിച്ചത്. പരിചയക്കാരായ തടവുകാര്‍ക്ക് വേണ്ടിയായിരുന്നു കഞ്ചാവ് എത്തിച്ചത്. പുറത്ത് നിന്ന് കൊണ്ടു വരുന്ന പച്ചക്കറികള്‍ അടക്കമുള്ള സാധനങ്ങള്‍ ഇറക്കി വെക്കുന്നതും പാചകപ്പുരയില്‍ എത്തിക്കുന്നതും കടവുകാര്‍ തന്നെയാണ്. ഇത് മനസിലാക്കിയാണ് ബഷീര്‍ തന്ത്രപരമായി കഞ്ചാവ് എത്തിച്ചത്. ജയിലിനുള്ളില്‍ കഞ്ചാവ് എത്തിയതായുള്ള വിവരം അറിഞ്ഞതോടെ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയുടെ നമ്പര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles
Next Story
Share it